Asianet News MalayalamAsianet News Malayalam

മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്. 
 

6 ways to remove blackheads at home
Author
First Published Nov 21, 2023, 10:03 PM IST

ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്. 

ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ വെളിച്ചെണ്ണയും പഞ്ചസാരയും ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇതിനായി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ കുറച്ച്  പഞ്ചസാര വിതറി ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ആഴ്ചയില്‍  നാല് ദിവസം വരെ ഇങ്ങനെ ചെയ്യാവുന്നതാണ്.

രണ്ട്...

ഉപ്പും ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ നല്ലതാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ട്  ആണ് ബ്ലാക്ക്ഹെഡ്‌സ് നീക്കാന്‍ സഹായിക്കുന്നത്. ഉപ്പിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ സഹായിക്കും. ഇതിനായി ഉപ്പും തേനും സമം ചേര്‍ത്ത് മിശ്രിതമാക്കുക. ഇതിലേയ്ക്ക് വേണമെങ്കില്‍  നാരങ്ങാനീര് കൂടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. കുറച്ച് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകാം. 

മൂന്ന്...

ഓട്‌സും ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍ സഹായിക്കും. ഇതിനായി ആദ്യം ഓട്സ് നന്നായി പൊടിച്ച് പൗഡർ രൂപത്തിലാക്കുക. ഇനി ഇതിലേയ്ക്ക് കട്ടത്തൈരും ഒലീവ് ഓയിലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ശേഷം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ  മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

നാല്...

ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു കഷ്ണം കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ പുരട്ടുക.15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. 

അഞ്ച്...

കുറച്ച് പാലില്‍ തേന്‍ ചേര്‍ത്ത് ചൂടാക്കുക. തണുക്കുമ്പോള്‍ ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് പുരട്ടാം. ശേഷം ഒരു കോട്ടണ്‍ തുണി വച്ച് മൂടാം. 15  മിനിറ്റിന് ശേഷം തൂണി നീക്കാം. 

ആറ്... 

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും തേനും ചേർത്ത് മുഖത്തിടുന്നത് മുഖത്തെ കറുപ്പ് കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ മിശ്രിതം ഉപയോ​ഗിക്കാവുന്നതാണ്. 

Also read: മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പഴങ്ങള്‍...

youtubevideo

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios