താരങ്ങളോടുളള ഇഷ്ടം കൊണ്ട് അവരെ പോലെ വസ്ത്രം ധരിക്കാന്‍ പലരെയും പ്രേരിപ്പിക്കാറുണ്ട്.  എന്നാല്‍ സ്വന്തം വിവാഹവസ്ത്രം തന്നെ ഒരു താരത്തില്‍ നിന്നും  പ്രചോദനം കൊണ്ട് ആണെങ്കിലോ?  ബോളിവുഡ് താരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമാണ് അനുഷ്ക ശര്‍മ്മ. ഇപ്പോഴിതാ അനുഷ്ക ശര്‍മ്മയുടെ വിവാഹ വസ്ത്രത്തില്‍ നിന്ന് പ്രചോദനം കൊണ്ട് ഒരു പെണ്‍കുട്ടി തന്‍റെ വിവാഹത്തിനും അതേ വസ്ത്രം തെരഞ്ഞെടുത്തിരിക്കുകയാണ്. 

 

 

2017 ഡിസംബറിലായിരുന്നു വിരാട്​ കോലിയുടെയും അനുഷ്​ക ശർമ്മയുടെയും വിവാഹം നടന്നത്. അന്നുതന്നെ ഇരുവരുടെയും വസ്ത്രം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്.

വിവാഹത്തിന് ധരിച്ച ലഹങ്കയില്‍ അതിമനോഹരിയായിരുന്നു അനുഷ്‍ക. 32 ദിവസം എടുത്ത് 67 തുന്നല്‍ വിദഗ്ധരാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. അനുഷ്കയുടെ പിങ്ക് ലഹങ്കയില്‍ നവോത്ഥാന കാലത്തെ അലങ്കാര പണികളാണ് ആലേഘനം ചെയ്തിരുന്നത്. സ്വര്‍ണ്ണവും വെള്ളിയും ഇടകലര്‍ന്ന നൂല് കൊണ്ട് തുന്നിയ ലെഹങ്കയില്‍ പേളും മുത്തും പിടിപ്പിച്ചിരുന്നു. 

അബുദാബിയിലുള്ള ഒരു പെണ്‍കുട്ടിയാണ് തന്‍റെ വിവാഹത്തിന് അനുഷ്കയുടെ വിവാഹ വസ്ത്രം തെരഞ്ഞെടുത്തത്. സോനം എന്ന പെണ്‍കുട്ടിയുടെ ലഹങ്കയില്‍ ഒരു വ്യത്യാസമുളളത് നീല കല്ലുകള്‍ കൂടി പതിപിച്ചിരുന്നു എന്നതാണ്. സബ്യസാചി മുഖർജി തന്നെയാണ് സോനത്തിന്‍റെ വസ്ത്രവും ഡിസൈന്‍ ചെയ്തത്.