അംബാനി കുടുംബത്തിന്‍റെ ആഘോഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയൻതാരയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

അംബാനി കുടുംബത്തിന്‍റെ ആഘോഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയൻതാരയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങളുടെ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആന്‍റിലയിൽ സംഘടിപ്പിച്ച ചടങ്ങില്‍ വന്‍ താര നിര തന്നെ ഉണ്ടായിരുന്നു. 

ഐശ്വര്യ റായി ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ചുവപ്പ് അനാൽക്കലി സ്യൂട്ടിലാണ് ഐശ്വര്യ തിളങ്ങിയത്. 

View post on Instagram

എങ്കിലും അംബാനി കുടുംബത്തിലെ പുതുതലമുറയാണ് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ട് അംബനി പെണ്‍കുട്ടികള്‍ അതീവ സുന്ദരികളായിരുന്നു. 

മുകേഷ് അംബാനിയുടെ മകൾ ഇഷ ആനന്ദ് പിരാമൽ, ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക അംബാനി, ആനന്ദ് അംബാനിയുടെ പ്രണയിനി രാധിക മെർച്ചന്റ് എന്നിവർ എത്‌നികിന്‍റെ മോഡേണ്‍ വസ്ത്രങ്ങളില്‍ കയ്യടി നേടി.

View post on Instagram

പ്രശസ്ത ഡിസൈനർ അനാമിക ഖന്ന ആണ് ഇവരുടെ വസ്ത്രങ്ങൾ ഒരുക്കിയത്. 

View post on Instagram

ജംപ്സ്യൂട്ടാണ് ഇഷ ധരിച്ചത്. ചോളിയും പാന്റിലും ആണ് ശ്ലോക തിളങ്ങിയത്. ചുവപ്പ് ചോളിയും പാന്റും ധരിച്ച് രാധിക മെർച്ചന്‍റും തിളങ്ങി. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram