നിലം തൊടുന്ന മുടി ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. ഇനി ഏത് പെണ്‍കുട്ടികള്‍ക്കും അങ്ങനെ നേടാമെന്നാണ് ആന്‍ഡ്രിയ പറയുന്നത്.

നിലം തൊടും മുടി സ്വന്തമാക്കാൻ സഹായിക്കുന്ന ഒരു സിമ്പിൾ ടിപ്സ് പരിചയപ്പെടുത്തുകയാണ് നടി ആൻഡ്രിയ ജെർമിയ. സംഭവം അൽപം തമാശ രൂപേണയാണ് ആൻഡ്രിയ ടിപ്സ് പരിചയപ്പെടുത്തുന്നത്. നിലം തൊടുന്ന മുടി ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ്. ഇനി ഏത് പെണ്‍കുട്ടികള്‍ക്കും അങ്ങനെ നേടാമെന്നാണ് ആന്‍ഡ്രിയ പറയുന്നത്. കുറച്ചധികം കഷ്ടപ്പെടണമെന്ന് മാത്രം. 

ജിമ്മില്‍ യോഗ ചെയ്യുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു കൊണ്ട് ചക്രാസനം പൊസിഷന്‍ പരീക്ഷിച്ചാല്‍ നിലം തൊടുന്ന മുടി ലഭിക്കുമെന്നാണ് ആന്‍ഡ്രിയ തമാശയായി പറയുന്നത്. ആന്‍ഡ്രിയയുടെ ഈ ടിപ്സിന് ആരാധകരുടെ ഭാഗത്ത് നിന്നും നിരവധി കമന്റുകളാണ് വരുന്നത്. 

 അന്നയും റസൂലും എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തതെന്നായിരുന്നു ആൻഡ്രിയയുടെ വെളിപ്പെടുത്തൽ. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയ ഇപ്പോള്‍. 

View post on Instagram