പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലുമായാണ് താരം ശ്രദ്ധ പതിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മണിയറയിലെ  അശോകന്‍' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ. കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് അനുപമ.

 

 സോഷ്യല്‍ മീഡിയയിലും താരം സജ്ജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ആറ് മില്ല്യണ്‍ ഫോളോവേഴ്സുണ്ട് താരത്തിന്. അനുപമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. 

 

 

കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ബ്രൈഡല്‍ ഗൗണില്‍  അനുപയുടെ ലുക്ക്. കൊച്ചിയിലെ ഡിസൈനര്‍മാരായ ടി ആന്‍ഡ് എം ബൈ മരിയ ടിയ മരിയ ആണ് ഈ മനോഹരമായ ഗൗണിന് പിന്നില്‍. പനമ്പിള്ളി നഗറിലുള്ള ടി&എം- ന്‍റെ ക്രിസ്മസ് സ്പെഷ്യല്‍ കളക്ഷന്‍റെ ഭാഗമായാണ് അനുപമ ഇവരുടെ മോഡലാകുന്നത്. അതിന്‍റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.  

 

 

ടിയ നീൽ കാരിക്കശേരിയും മരിയ ജോസഫ് കാരിപ്പറമ്പിലുമാണ്   ടി ആന്‍റ് എമ്മിന് പിന്നില്‍.  എംബ്രോയ്ഡറി ചെയത് വെള്ള ബ്രൈഡല്‍ ഗൗണില്‍  അതീവ സുന്ദരിയായിരുന്നു അനുപമ. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശിവയാണ് അനുപയുടെ മേക്കപ്പിന് പിന്നില്‍. ഡാര്‍ക്ക് ഷെയ്ഡ് ലിപ്സ്റ്റിക് താരത്തിന്‍റെ ലുക്ക് തന്നെ മാറ്റി. ജോബിന വിന്‍സെന്‍റ്  ആണ് സ്റ്റൈലിസ്റ്റ്. 

 

 

ടി ആന്‍ഡ് എമ്മിന്‍റെ ചുവപ്പ് ഗൗണും താരം ധരിച്ചിരുന്നു. അതിലും അനുപമ സുന്ദരിയായിരുന്നു. നിരവധി സെലിബ്രിറ്റികളുടെ വിവാഹ വസ്ത്രങ്ങള്‍ ടി ആന്‍ഡ് എം ഡിസൈന്‍ ചെയ്തിട്ടുണ്ട്.