മുടി വെട്ടുന്ന പല സ്റ്റൈലുകളും കണ്ടുകാണും. എന്നാല്‍ കൈപൊള്ളുന്ന സ്റ്റൈല്‍ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ട്വിറ്റര്‍. ടിക്ക് ടോക്കില്‍ വന്ന വീഡിയോയാണ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു കോടി മുപ്പത് ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ടിക്ക് ടോക്കില്‍ മാത്രം കണ്ടത് 3കോടി പേരാണ്. ഇതോടെ നാല് കോടി മുപ്പത് ലക്ഷം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

കൃത്യമായി സ്ഥലം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നതെന്നാണ് കമന്‍റുകള്‍ പറയുന്നത്. 'ഈ വ്യക്തി ബാര്‍ബറെ വിശ്വസിച്ച അത്ര ഞാന്‍ ആരെയും വിശ്വസിച്ചുകാണില്ല' എന്നാണ് ഒരു കമന്‍റ്.