വളര്‍ത്തുപൂച്ചകളുടെയും വളര്‍ത്തുനായകളുടെയും രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇത്തവണ  ഒരു കാട്ടുപൂച്ചയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

മികച്ച വേട്ടക്കാരായ 'കാരക്കാൾ' എന്നറിയപ്പെടുന്ന കാട്ടുപൂച്ചകളുടെ ചെവികൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഏറെ പ്രത്യേകതകള്‍ ഉള്ളതും വലിയ കൂർത്തതുമാണ് ഇവയുടെ ചെവികള്‍. മികച്ച ശ്രവണശേഷിയും ഇവയ്ക്കുണ്ട്.

അനായാസം ചെവികൾ ചുഴറ്റാൻ കാരക്കാളിന് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത്തരമൊരു കാട്ടുപൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിഷ്പ്രയാസം ചെവികള്‍ ചുഴറ്റുന്ന ഒരു കാരക്കാളിനെയാണ് വീഡിയോയില്‍ കാണുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലുള്ള ഈ കാരക്കാളിന്‍റെ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആന്റിന പോലെയാണ് ഇവയുടെ ചെവികൾ എന്നും അദ്ദേഹം തന്‍റെ പോസ്റ്റില്‍ കുറിച്ചു.

 

 

ഏഴ് സെക്കന്‍റാണ് വീഡിയോയുടെ ദൈര്‍ഘ്യം. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റുകള്‍ ഇടുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.  ആഫ്രിക്ക, മധ്യ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. 

 

 

Also Read: ആദ്യമായി ഐസ്ക്രീം കഴിക്കുന്ന പൂച്ചയുടെ ഭാവം കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ...