സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ച് ദമ്പതിമാര്‍. തായ്വാനിലാണ് സംഭവം. മെയ് 24നാണ് തായ്വാനില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നത്. 

ഇതിന് ദിവസങ്ങള്‍ക്ക് ശേഷം വിവാഹിതരായ രണ്ട് പേരാണ് ഇപ്പോള്‍ വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ സമ്മതം ചോദിക്കാതെയായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ പിന്നീട് ഇത് കുടുംബത്തില്‍ വലിയ പൊട്ടിത്തെറികളുണ്ടാക്കി. ഇതാണ് വിവാഹമോചനം തേടാനുള്ള കാരണമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. 

പുതിയ നിയമം നിലവില്‍ വന്ന് ഒരു മാസം തികയും മുമ്പ് തന്നെ തായ്വാനില്‍ 774 സ്വവര്‍ഗവിവാഹങ്ങളാണ് നടന്നത്. നിയമം നിലവില്‍ വന്ന ദീവസം തന്നെ നിരവധി പേര്‍ ആഘോഷങ്ങളുടെ ഭാഗമായി വിവാഹിതരായിരുന്നു.