താരപദവിയിലിരിക്കുമ്പോൾ തന്നെ  പലരും ബിസിനസ് സംരംഭങ്ങളിലും പങ്കാളികളാകുന്നത് നാം കണ്ടിട്ടുണ്ട്. പല ബോളിവുഡ് താരങ്ങളും അത്തരത്തിലും വിജയ കൈവരിച്ചവരാണ്. 

താരപദവിയിലിരിക്കുമ്പോൾ തന്നെ പലരും ബിസിനസ് സംരംഭങ്ങളിലും പങ്കാളികളാകുന്നത് നാം കണ്ടിട്ടുണ്ട്. പല ബോളിവുഡ് താരങ്ങളും അത്തരത്തിലും വിജയ കൈവരിച്ചവരാണ്. പരസ്യവരുമാനത്തിനപ്പുറം സ്വന്തം സംരംഭങ്ങളിലും സ്വന്തം താരമൂല്യം
ഉപയോഗപ്പെടുത്തുന്നവരാണ് ഭൂരിഭാഗം സെലിബ്രിറ്റികളും. നിർമ്മാണ കമ്പനികൾ, വസ്ത്ര ബ്രാന്റുകൾ, ബുട്ടീക്, കൊസ്മെറ്റിക്ക് പ്രൊഡക്സ, 
റെസ്റ്റോറന്റുകൾ, ഫിറ്റ്നസ് സെന്ററുകൾ..അങ്ങനെ പോകുന്നു അവരുടെ ബിസിനസ്സുകൾ.

View post on Instagram

അക്കൂട്ടത്തില്‍ ഇതാ ബോളിവുഡ് സുന്ദരി കത്രീന കൈഫും. കത്രീനയുടെ ബ്യൂട്ടിലൈന്‍ ഉടന്‍ വിപണിയിലെത്തുമെന്ന് താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. 'KayByKatrina' എന്നതാണ് കത്രീനയുടെ ബ്യൂട്ടിലൈനിന്‍റെ പേര്.

View post on Instagram

നിരവധി താരങ്ങള്‍ കത്രീനയ്ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ബോളിവുഡ് താരം ദീപിക പദുകോണും കത്രീനയുടെ പോസ്റ്റിന് കമന്‍റ് ചെയ്തു. 'ആശംസകള്‍' എന്നായിരുന്നു ദീപികയുടെ കമന്‍റ്.