ബോളിവുഡില്‍ സ്റ്റൈലിഷായി വസ്ത്രം ധരിക്കുന്ന താരമാണ് ദീപിക പദുക്കോണ്‍. ധാരാളം ആരാധകരുള്ള താരം വസ്ത്രങ്ങളില്‍ എപ്പോഴും വേറിട്ട പരീക്ഷണങ്ങള്‍ നടത്താറുമുണ്ട്. ഇടയ്ക്ക് വസ്ത്രധാരണത്തിന്‍റെ പേരില്‍ താരത്തിന്  ട്രോളുകളും ലഭിച്ചിട്ടുണ്ട്. 

അടുത്തിടെ ഭർത്താവ് രൺവീർ സിങ്ങിനൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ ദീപികയുടെ ലുക്കാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. സാറായുടെ കോ-ഓർഡ് സെറ്റ് ആയിരുന്നു താരത്തിന്‍റെ വേഷം. എന്നാല്‍ ഈ സെറ്റിനോടൊപ്പം ബ്രൗൺ നിറത്തിലുള്ള കാഷ്മീർ ലബ്രോ ഓവർകോട്ടും താരം ധരിച്ചിട്ടുണ്ട്. 6,090 അമേരിക്കൻ ഡോളറാണ് ഓവർ കോട്ടിന്റെ വില.  അതായത് ഏകദേശം 4.46 ലക്ഷം രൂപയാണ് വില. 

 

കൂടാതെ ആഡംബര ബ്രാൻഡിന്റെ ഹാന്റ് ബാഗും കയ്യിൽ ഉണ്ടായിരുന്നു. ഇറ്റാലിയൻ ബ്രാൻഡായ ബൊറ്റേഗ വെന്റയുടെ കറുത്ത ചെയിൻ കാസറ്റ് ബാഗ് ആണ് താരം കയ്യില്‍ കരുതിയിരുന്നത്. ഏകദേശം 3.89 ലക്ഷം രൂപയാണ് ഇതിന്റെ വില.

 

ഫ്രഞ്ച് ബ്രാൻഡായ ക്ലോഎയിൽ നിന്നുള്ള ലെതർ ബൂട്ട്സും ദീപിക ധരിച്ചിരുന്നു. ബ്രൗൺ നിറത്തിലുള്ള ഈ ബൂട്ട്സിന്‍റെ വില 75,000 രൂപയാണ്. ഇതോടൊപ്പം കോ–ഓർഡ് സെറ്റിന്റെ വിലയും കൂടിച്ചേരുമ്പോള്‍ ഈ ലുക്കിന് ഏകദേശം 10 ലക്ഷം രൂപ വില വരും. 

 

Also Read: ഫ്‌ളോറല്‍ ഡ്രസ്സും പൂമയുടെ ചെരുപ്പും; വൈറലായി കരീനയുടെ ചിത്രങ്ങള്‍...