വ്യത്യസ്തമാര്‍ന്ന നിരവധി ഔട്ട്ഫിറ്റുകളിലുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടുകളില്‍ ആരാധകരും സന്തോഷം പ്രകടമാക്കാറുണ്ട്. ഫോട്ടോഷൂട്ട് മാത്രമല്ല, സാധാരണ ധരിക്കുന്ന വസ്ത്രങ്ങളില്‍ പോലും 'സ്‌റ്റൈല്‍ കോംപ്രമൈസ്' ചെയ്യാറില്ല എന്നതാണ് പ്രിയങ്കയുടെ പ്രത്യേകത

വസ്ത്രധാരണത്തിന്റെ കാര്യത്തിലായാലും മേക്കപ്പിന്റെ കാര്യത്തിലായാലും എപ്പോഴും ഏറ്റവും മുന്‍നിരയില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു താരമാണ് പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്കയുടെ വസ്ത്രങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. 

കഴിഞ്ഞ വര്‍ഷത്തെ 'മെറ്റ് ഗാല' ഫാഷന്‍ മേളയ്ക്ക് പ്രിയങ്ക തെരഞ്ഞെടുത്ത 'ഔട്ട്ഫിറ്റ്' തന്നെ ഇതിനൊരു ഉദാഹരണമാണ്. ഏറെ പ്രത്യേകതകളോടുകൂടിയ ഗൗണിനൊപ്പം അല്‍പം വിചിത്രമായി തോന്നിക്കുന്ന ഹെയര്‍സ്‌റ്റൈലായിരുന്നു അന്ന് പ്രിയങ്കയെ മറ്റ് താരങ്ങള്‍ക്കിടയില്‍ നിന്ന് വേറിട്ടുനിര്‍ത്തിയത്. 

അഭിനന്ദനങ്ങളെക്കാള്‍ അധികം വിമര്‍ശങ്ങളും പരിഹാസവുമാണ് അന്നത്തെ 'ലുക്കി'ന്റെ പേരില്‍ പ്രിങ്കയ്ക്ക് നേരിടേണ്ടിവന്നത്. പ്രിയങ്കയുടെ ഫാഷന്‍ സെന്‍സ് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് വരെ വിലയിരുത്തിയ സ്റ്റൈലിസ്റ്റുകളുണ്ട്. 

എന്തായാലും ഈ പരിഹാസങ്ങളൊന്നും താരത്തെ തെല്ലും ബാധിച്ചിട്ടില്ലെന്ന് മാത്രമല്ല, ഫാഷന്‍ വിഷയങ്ങളില്‍ തന്റെ അഭിരുചികള്‍ പരസ്യപ്പെടുത്തുന്നതില്‍ നിന്ന് ഒരു പടി പോലും പിറകിലേക്ക് പോകാനും താരം തയ്യാറായില്ല. ഇതിന് തെളിവാണ് പ്രിയങ്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ ചിത്രങ്ങളും വീഡിയോകളും. 

വ്യത്യസ്തമാര്‍ന്ന നിരവധി ഔട്ട്ഫിറ്റുകളിലുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടുകളില്‍ ആരാധകരും സന്തോഷം പ്രകടമാക്കാറുണ്ട്. ഫോട്ടോഷൂട്ട് മാത്രമല്ല, സാധാരണ ധരിക്കുന്ന വസ്ത്രങ്ങളില്‍ പോലും 'സ്‌റ്റൈല്‍ കോംപ്രമൈസ്' ചെയ്യാറില്ല എന്നതാണ് പ്രിയങ്കയുടെ പ്രത്യേകത. 

View post on Instagram


പ്രിയങ്കയുടെ അത്തരമൊരു 'കാഷ്വല്‍' ഔട്ട്ഫിറ്റാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്നിരിക്കുന്നത്. തന്റെ വളര്‍ത്തുപട്ടിയായ ഡയാനയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രത്തിലൂടെയാണ് താരത്തിന്റെ ആകര്‍ഷകമായ ഔട്ട്ഫിറ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 

ഡയാനയ്‌ക്കൊപ്പം കൂള്‍ ഡ്രിംഗ്‌സും പോപ്‌കോണും കഴിച്ചുകൊണ്ട് സെറ്റിയില്‍ ഇരിക്കുകയാണ് പ്രിയങ്ക. ക്രീം നിറത്തിലുള്ള 'ക്‌നിറ്റഡ് സ്‌കര്‍ട്ട് സെറ്റ്' ആണ് വേഷം. പൊതുവേ സ്‌കര്‍ട്ട് സെറ്റുകളോട് ഏറെ മമതയുള്ളയാളാണ് പ്രിയങ്ക. ഇത് പക്ഷേ താരത്തിന്റെ ശേഖരത്തിലുള്ളവയില്‍ ഏറ്റവും 'ബെസ്റ്റ്' ആയിരിക്കുമെന്നാണ് ഫാഷന്‍ പ്രേമികളുടെ വിലയിരുത്തല്‍. 

View post on Instagram

വളരെ 'സോഫ്റ്റ്' ആയ കോട്ടണിലാണ് ഇത് നെയ്തിരിക്കുന്നത്. 'ടര്‍ട്ടില്‍നെക്ക്', 'കാപ് സ്ലീവ്‌സ്' എന്നിവയെല്ലാം ടോപ്പിനെ വ്യത്യസ്തവും സുന്ദരവുമാക്കുന്നു. അതുപോലെ തന്നെ ടോപ്പിന്റെ അസാധാരണമായ നീളവും ശ്രദ്ധേയമാണ്. വളരെ 'കംഫര്‍ട്ടബിള്‍' ആയ ഒരു ഔട്ട്ഫിറ്റാണ് ഇതെന്നും അതേസമയം പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കാവുന്നതാണെന്നും 'വോഗ്' മാഗസിന്‍ ലേഖകരായ സ്‌റ്റൈലിസ്റ്റുകള്‍ പറയുന്നു. 

Also Read:- പ്രിയങ്കയെ 'അനുകരിച്ച്' പൂച്ച; ഇത് മെറ്റ് ഗാല ചലഞ്ച് !...

രണ്ടായിരം രൂപ മുതല്‍ ആണ് കാണാനും ഉപയോഗിക്കാനും അത്ര മോശമല്ലാത്ത 'ക്‌നിറ്റഡ് സ്‌കര്‍ട്ട് സെറ്റു'കള്‍ക്ക് ഇന്ത്യയിലെ വില. പ്രിയങ്കയുടേത് ഒരുപക്ഷേ യുഎസില്‍ നിന്നുള്ള 'സെലക്ഷന്‍' ആകാം. ഇപ്പോള്‍ ഭർത്താവും ഗായകനുമായ നിക്ക് ജൊനാസിനൊപ്പം ലോസ് ഏഞ്ചല്‍സിലാണ് താരം.

Also Read:- 'ഇത് തന്തൂരി ചിക്കനോ നൂഡില്‍സോ'; റിഹാനയെ ട്രോളി സോഷ്യല്‍ മീഡിയ...