രണ്ടാം ദിവസം ദിയ ധരിച്ചത് കറുത്ത സാരിയാണ്. അശ്വിനും കറുത്ത കുർത്തയാണ് ധരിച്ചത്. ഗര്‍ഭിണിക്കും കുഞ്ഞിനും കണ്ണ് പെടാതിരിക്കാനും കുട്ടിക്ക് ദേഹരക്ഷ കിട്ടാനും വേണ്ടിയാണ് കറുത്ത പുടവ ചുറ്റി ഈ ചടങ്ങ് നടത്തുന്നതെന്നും അശ്വിന്‍റെ അമ്മ പറഞ്ഞു.
മലയാളികൾക്ക് ഏറെ സുപരിചിതയായ താരപുത്രിയാണ് ദിയ കൃഷ്ണ. തന്‍റെ ഓരോ വിശേഷങ്ങളും ദിയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അഞ്ച് മാസം ഗർഭിണിയാണ് ദിയ ഇപ്പോള്‍. അഞ്ചാം മാസത്തിൽ തനിക്കും കുഞ്ഞിനുമായി ഭർത്താവിന്റെ വീട്ടുകാർ നടത്തിയ ഒരു ചടങ്ങിന്റെ വിശേഷങ്ങൾ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് ദിയ.
രണ്ട് ദിവസത്തെ ചടങ്ങായിരുന്നു നടന്നത്. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷ് തമിഴ് ബ്രാഹ്മിണാണ്. അതുകൊണ്ട് തന്നെ അവരുടെ രീതിയില്‍ ആയിരുന്നു അഞ്ചാം മാസത്തിൽ ഗർഭിണിക്കും കുഞ്ഞിനും വേണ്ടി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക പൂജകളും ആഘോഷങ്ങളും നടത്തിയത്.
ആദ്യത്തെ ദിവസം തമിഴ് ബ്രാഹ്മിൺ വധുവിനെപ്പോലെ മടിസാർ സാരി ചുറ്റി അതീവ സുന്ദരിയായാണ് ദിയ ചടങ്ങിന് എത്തിയത്. മഞ്ഞയും പിങ്കും നിറത്തിലുള്ള മടിസാർ സാരിയാണ് ദിയ ധരിച്ചത്. അശ്വിൻ തറ്റുടുത്താണ് എത്തിയത്. അറുപത് പവന്റെ ആഭരണങ്ങളും ദിയ അണിഞ്ഞിരുന്നു. മടിസാർ സാരിയിൽ ആദ്യമായാണ് ദിയയെ പ്രേക്ഷകർ കാണുന്നത്. വിവാഹ ദിവസത്തിലേതിനേക്കാൾ കൂടുതൽ സുന്ദരിയായിരുന്നു മടിസാർ സാരിയിൽ ദിയ എന്നായിരുന്നു ആരാധകരുടെ കമന്റുകൾ. ഭാര്യയ്ക്കും കുഞ്ഞിനും വേണ്ടി ഭർത്താവ് ചെയ്യേണ്ട പൂജകളായിരുന്നു ആദ്യം ദിവസം നടന്നത്.
രണ്ടാം ദിവസം ദിയ ധരിച്ചത് കറുത്ത സാരിയാണ്. അശ്വിനും കറുത്ത കുർത്തയാണ് ധരിച്ചത്. ഗര്‍ഭിണിക്കും കുഞ്ഞിനും കണ്ണ് പെടാതിരിക്കാനും കുട്ടിക്ക് ദേഹരക്ഷ കിട്ടാനും വേണ്ടിയാണ് കറുത്ത പുടവ ചുറ്റി ഈ ചടങ്ങ് നടത്തുന്നതെന്നും അശ്വിന്‍റെ അമ്മ പറഞ്ഞു. ഇതിന്‍റെ വ്ളോഗ് ദിയ യൂട്യൂബിലൂടെയാണ് പങ്കുവച്ചത്. കുടുംബാംഗങ്ങളും ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ആരതി ഉഴിഞ്ഞും പൂക്കൾ വിതറിയും ദിയയേയും അശ്വിനേയും ആശിർവദിച്ചു. വീഡിയോ വൈറലായതോടെ ആരാധകരും ദിയയ്ക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.
