കണ്ണിന് ആണ് ശസ്ത്രക്രിയ ചെയ്യുന്നത്. 82 വയസ് പ്രയാമുള്ള വൃദ്ധയ്ക്കാണ് ശസ്ത്രക്രിയ. ഇതിനിടെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാതെ സംസാരിക്കുകയും അനങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു രോഗി

ആശുപത്രികളില്‍ രോഗികള്‍ക്ക് കൃത്യമായ ചികിത്സ മാത്രമല്ല, മാനുഷികമായ പരിഗണനയും പരിചരണവും കൂടി കിട്ടിയിരിക്കണം. ആതുരസേവനരംഗം എന്ന് ഈ മേഖലയെ വിശേഷിപ്പിക്കുന്നതിന് പിന്നിലെ കാരണവും ഇതാണ്. എന്നാല്‍ പലപ്പോഴും ആശുപത്രികളില്‍ വേണ്ടുംവിധത്തിലുള്ള ശ്രദ്ധയോ പരിചരണമോ രോഗികള്‍ക്ക് കിട്ടാതെ പോകാറുണ്ടെന്നത് വാസ്തവമാണ്. 

ഇത്തരത്തിലുള്ളൊരു സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സര്‍ജറിക്കിടെ പ്രായമായ രോഗിയെ ഇടിക്കുന്ന ഡോക്ടറെയാണ് വീഡിയോയില്‍ കാണുന്നത്. 

സത്യത്തില്‍ ഈ വീഡിയോ 2019ല്‍ പകര്‍ത്തിയതാണ് എന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ ഒരാശുപത്രിയിലാണ് സംഭവം നടക്കുന്നത്. 

കണ്ണിന് ആണ് ശസ്ത്രക്രിയ ചെയ്യുന്നത്. 82 വയസ് പ്രയാമുള്ള വൃദ്ധയ്ക്കാണ് ശസ്ത്രക്രിയ. ഇതിനിടെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കേള്‍ക്കാതെ സംസാരിക്കുകയും അനങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു രോഗി. അനസ്തേസ്യ (മയങ്ങാനുള്ള മരുന്ന്) നല്‍കിയിട്ടുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്ക് അനുകൂലമായ അവസ്ഥ രോഗിയുണ്ടാക്കുന്നില്ല. ഈ ദേഷ്യത്തില്‍ മൂന്ന് തവണയോളം രോഗിയെ ഇടിക്കുകയാണ് ഡോക്ടര്‍. സര്‍ജറി മുറിയിലെ ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. 

ഈ ദൃശ്യം പിന്നീട് ഡോ. എയ് ഫെൻ ആണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കൊവിഡ് 19 മഹാമാരിയെ കുറിച്ച് ആദ്യമായി ചൈനയില്‍ നിന്ന് വാര്‍ത്തകള്‍ പങ്കിട്ട ഡോക്ടര്‍മാരിലൊരാളാണ് ഡോ. എയ് ഫെൻ. ഏതൊരു സാഹചര്യത്തിലും ഒരു ഡോക്ടര്‍ രോഗിയോട് ഇങ്ങനെ പെരുമാറാവുന്നതല്ലെന്നും അത് അംഗീകരിക്കാനാകില്ലെന്നും തന്നെയാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്. 

ഏതായാലും സോഷ്യല്‍ മീഡിയയില്‍ ദൃശ്യം വൈറലായതിന് പിന്നാലെ ആശുപത്രി ക്ഷമാപണം അറിയിക്കുകയും രോഗിയെ മര്‍ദ്ദിച്ച ഡ‍ോക്ടറെ സസ്പെൻഡ് ചെയ്യുകയും രോഗിയായ വൃദ്ധയ്ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

വീഡിയോ...

View post on Instagram

Also Read:- '24 വര്‍ഷം മുമ്പ് വാങ്ങിയ ബര്‍ഗര്‍ കണ്ടോ?'; അമ്പരന്നും സംശയിച്ചും വീഡിയോ കണ്ടവര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo