Asianet News MalayalamAsianet News Malayalam

തലമുടി കൊഴിച്ചില്‍ അകറ്റാനും തഴച്ചുവളരാനും മുട്ട ഇങ്ങനെ ഉപയോഗിക്കാം...

പോഷകങ്ങളുടെ കലവറയാണ് മുട്ട. മുടി കൊഴിച്ചിൽ തടയാനും തലമുടി വളരാനും മുട്ടയിലെ പോഷകങ്ങൾ സഹായിക്കും. 

egg hair mask for healthy hair
Author
First Published Jan 12, 2024, 11:44 AM IST

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന  പ്രശ്‌നങ്ങളാണ്. ഇത് പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മുട്ട കൊണ്ടുള്ള ഹെയര്‍ പാക്ക്. പോഷകങ്ങളുടെ കലവറയാണ് മുട്ട. മുടി കൊഴിച്ചിൽ തടയാനും തലമുടി വളരാനും മുട്ടയിലെ പ്രോട്ടീനുകളും വിറ്റാമിനുകളും മറ്റ് ധാതുക്കളും സഹായിക്കും. 

ഇതിനായി മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ചില ഹെയർ മാസ്ക്കുകളെ പരിചയപ്പെടാം. 

ഒന്ന്... 

ഒരു മുട്ടയും ഒരു വാഴപ്പഴവും മൂന്ന് ടേബിള്‍സ്പൂണ്‍ പാലും മൂന്ന് ടേബിള്‍ സ്പൂണ്‍ തേനും അഞ്ച് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്... 

ഒരു മുട്ടയുടെ വെള്ള, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, അഞ്ച് ടേബിൾസ്പൂൺ ബദാം പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്... 

തൈരും മുട്ടയുടെ മഞ്ഞക്കരുവും ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുന്നതും മുടിയിഴകളെ ഉറപ്പുള്ളതാക്കാന്‍ സഹായിക്കും. 

നാല്... 

രണ്ടോ മൂന്നോ ടേബിൾ സ്പൂൺ മുട്ട വെള്ള, അഞ്ച് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ മുഴുവനായി പുരട്ടി അര മണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പതിവായി കുടിക്കാം ഈ ഒരൊറ്റ പാനീയം...

youtubevideo

Follow Us:
Download App:
  • android
  • ios