തൊണ്ണൂറുകളില്‍ കത്തിനില്‍ക്കുന്ന സമയത്ത് കരീഷ്മ നടന്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം പിന്നീട് വേര്‍പിരിഞ്ഞു. ഇതിന് ശേഷം 2002ല്‍ നടന്‍ അഭിഷേക് ബച്ചനുമായി വിവാഹനിശ്ചയം വരെ കഴിഞ്ഞു. ഇതും മാസങ്ങള്‍ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ടതായി വാര്‍ത്ത വന്നു. അധികം വൈകാതെ തന്നെ 2003ല്‍ വ്യവസായിയായ സഞ്ജയ് കപൂറുമായി വിവാഹം നടന്നു

ബോളിവുഡ് താരങ്ങളില്‍ ( Bollywood Stars ) ഏറ്റവും ശ്രദ്ധേയയായ നടിയാണ് കരീഷ്മ കപൂര്‍ ( Karishma Kapoor ). പഴയകാല താരങ്ങളായ രണ്‍ധീര്‍ കപൂര്‍- ബബിതാ കപൂര്‍ ദമ്പതികളുടെ മൂത്ത മകളായി 1974ലാണ് കരീഷ്മയുടെ ജനനം. താരകുടുംബത്തില്‍ പിറന്നതുകൊണ്ട് തന്നെ സിനിമയിലേക്കുള്ള കരീഷ്മയുടെ ( Cinema Career ) അരങ്ങേറ്റവും ആകസ്മികമായിരുന്നില്ല. 

1991ലായിരുന്നു കരീഷ്മയുടെ ആദ്യചിത്രം പുറത്തുവന്നത്. അന്ന് കരീഷ്മയ്ക്ക് പതിനേഴ് വയസ് മാത്രമായിരുന്നു പ്രായം. കരിയറിന്റെ തുടക്കകാലത്ത് ബോക്‌സ് ഓഫീസ് പരാജയങ്ങളും, നിരൂപക വിമര്‍ശനങ്ങളും ഏറെ അഭിമുഖീകരിച്ചയാളാണ് കരീഷ്മ. എന്നാല്‍ 1995ന് ശേഷം കരീഷ്മയ്ക്ക് താരപദവി ലഭിച്ചു. കൈനിറയെ ചിത്രങ്ങളും അവയുടെ വിജയങ്ങളുമായി കരീഷ്മ തിളങ്ങി. 

2000 വരേക്കും കരീഷ്മയുടെ വിജയപാത കൃത്യമായിരുന്നു. രണ്ടായിരത്തിന്റെ പകുതിയായപ്പോഴേക്കും അവസരങ്ങളും കുറഞ്ഞു, ഒപ്പം തന്നെ പരാജയങ്ങളും ഏറിവന്നു. ഏതായാലും പിന്നീട് ഇതുവരെ ചുരുക്കം ചിത്രങ്ങളേ കരീഷ്മ ചെയ്തുള്ളൂ. ഇതിനിടെ വെബ് സീരീസ്, ടിവി ഷോകള്‍ എന്നിവയിലെല്ലാം കരീഷ്മ സജീവമായി.

തൊണ്ണൂറുകളില്‍ കത്തിനില്‍ക്കുന്ന സമയത്ത് കരീഷ്മ നടന്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം പിന്നീട് വേര്‍പിരിഞ്ഞു. ഇതിന് ശേഷം 2002ല്‍ നടന്‍ അഭിഷേക് ബച്ചനുമായി വിവാഹനിശ്ചയം വരെ കഴിഞ്ഞു. ഇതും മാസങ്ങള്‍ക്ക് ശേഷം ഉപേക്ഷിക്കപ്പെട്ടതായി വാര്‍ത്ത വന്നു. അധികം വൈകാതെ തന്നെ 2003ല്‍ വ്യവസായിയായ സഞ്ജയ് കപൂറുമായി വിവാഹം നടന്നു. 

ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. 2016 വരെ ഈ ബന്ധം നീണ്ടുനിന്നു. ഇതിന് ശേഷം വിവാഹമോചനം നടന്നു. വിവാഹമോചിതയായ ശേഷവും കരീഷ്മ കരിയറില്‍ നിന്ന് പിന്മാറിയിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയിലും കരീഷ്മ സജീവമായി. സഹോദരിയും നടിയുമായ കരീന കപൂറാണ് കരീഷ്മയുടെ ഏറ്റവും വലിയ പിന്തുണ. 

ഇരുവരും വീട്ടിലെ വിശേഷങ്ങളും ഡയറ്റുമായും വര്‍ക്കൗട്ടുമായും ബന്ധപ്പെട്ട കാര്യങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബിഗ് സ്‌ക്രീനില്‍ സജീവമല്ലെങ്കില്‍ കൂടി ഫിറ്റ്‌നസ്- സൗന്ദര്യ പരിപാലന കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തുന്നയാളാണ് കരീഷ്മ. 

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന കൂട്ടത്തില്‍ വീണ്ടും വിവാഹിതയാകാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിനും മറുപടി അറിയിച്ചിരിക്കുകയാണ് താരം. 

'ഡിപന്‍ഡ്‌സ്' എന്നാണ് ഈ ചോദ്യത്തിന് കരീഷ്മയുടെ ഉത്തരം. അതായത്, ഇക്കാര്യത്തില്‍ 'ഇല്ല'- 'ഉണ്ടാകും' എന്നിങ്ങനെയുള്ള ഉറച്ച നിലപാടില്‍ അല്ല താരം എന്ന് വ്യക്തം. പറയാന്‍ സാധിക്കില്ലെന്ന അനിശ്ചിതത്വത്തിലേക്കാണ് കരീഷ്മ ഈ ചോദ്യം എടുത്ത് മാറ്റിവയ്ക്കുന്നത്. നാല്‍പത്തിയേഴുകാരിയായ കരീഷ്മ ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ തുടരുന്ന, ആരാധകരുടെ പ്രിയപ്പെട്ട നടി തന്നെയാണ്. ഇനിയൊരു വിവാഹം കൂടിയുണ്ടായാലും കരീഷ്മയ്ക്ക് ആരാധകരുടെ സ്‌നേഹവും അനുഗ്രഹവും ഉണ്ടാകുമെന്നത് ഉറപ്പ് തന്നെ.

Also Read:- കറുപ്പഴകിൽ കരീഷ്മ കപൂര്‍; ചിത്രങ്ങൾ വൈറല്‍