തലമുടികൊഴിച്ചിൽ ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. തിരക്കു പിടിച്ച ജീവിതം, ശരിയായ ഉറക്കമില്ല തുടങ്ങിയ മാറിയ ജീവിതശൈലി തലമുടി കൊഴിച്ചിലിന് കാരണമാകാം. മുടികൊഴിച്ചിലിന് കാരണമാകുന്ന ചില ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പച്ചക്കറികളും ഇലക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

2. പ്രഭാതഭക്ഷണം തലച്ചോറിന് മാത്രമല്ല, തലമുടിക്കുമുളളതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മുടികൊഴിച്ചിലിനും കാരണമാകും. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. 

3. ഡയറ്റില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്. കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്നത് മുടി കൊഴിയാന്‍ കാരണമാകും. ചില വിറ്റാമിനുകളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. 

4. ഉറക്കമില്ലായമ ആണ് അടുത്ത കാരണം. നന്നായി ഉറക്കം ലഭിച്ചാല്‍ തലമുടി കൊഴിച്ചില്‍ മാറാം. 

5. ചൂടുവെള്ളത്തിൽ കുളിക്കുന്നത് മുടി കൊഴിച്ചിൽ കൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ചൂടുവെള്ളത്തിൽ കുളിച്ചാൽ മുടി പൊട്ടി പോകാനുള്ള സാധ്യതയും കൂടുതലാണ്. 

6. ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നവരുടെ ശീലം ഇന്ന് കൂടിയിട്ടുണ്ട്. കുളിച്ച് കഴിഞ്ഞ് തലമുടി പെട്ടെന്ന് ഉണങ്ങാൻ മിക്കവരും ഉപയോ​ഗിക്കുന്നത് ഹെയർ ഡ്രയറാണ്. ഹെയർ ഡ്രയർ ഉപയോ​ഗിക്കുന്നതിലൂടെ മുടികൊഴിച്ചിലുണ്ടാകാനും മുടി പൊട്ടാനും സാധ്യത കൂടുതലാണ്. 

7. മുടി മുറുക്കി കെട്ടുന്നത് മുടികൊഴിച്ചിലുണ്ടാക്കാം എന്നാം പറയപ്പെടുന്നു. അത് കൂടാതെ, മുടി വളരെ പെട്ടെന്ന് പൊട്ടാനും നരയ്ക്കാനും സാധ്യത കൂടുതലാണ്. 

8. ചില മരുന്നുകളും മുടികൊഴിച്ചിലിന് കാരണമാകാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ടത്രേ. ഇത്തരം ഗുളികകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുടി കൊഴിച്ചിലുണ്ടാകാന്‍ കാരണമാകുന്നത്. അതിനാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം കൂടി ഇക്കാര്യത്തില്‍ സ്വീകരിക്കുക.