ചിലരെ കണ്ടിട്ടില്ലേ, നെറ്റിയില്‍ നീളത്തില്‍ രണ്ടോ മൂന്നോ വരകളിങ്ങനെ തെളിഞ്ഞുകിടക്കുന്നത്. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കണ്ടുവരുന്ന ഒരു പ്രത്യേകതയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? 

സാധാരാണഗതിയില്‍ പ്രായം കൂടുംതോറും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമായാണ് നെറ്റിയില്‍ വരകളുണ്ടാകുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി മറ്റ് പല സാഹചര്യങ്ങളിലും ഇങ്ങനെയുണ്ടായേക്കാം. കടുത്ത സ്‌ട്രെസ്, വിഷാദരോഗം, നിര്‍ജലീകരണം, അമിതമായി വെയില്‍ കൊള്ളുന്നത്, മോശം ഡയറ്റ്, കാലാവസ്ഥയിലെ കടുത്ത മാറ്റങ്ങള്‍, മുഖചര്‍മ്മം നന്നായി പരിപാലിക്കാത്തത് തുടങ്ങി പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. 

ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഇത് ഫലപ്രദമായി പരിഹരിക്കാവുന്നതാണ്. അത്തരത്തിലുള്ള നാല് മാര്‍ഗങ്ങളാണ് ഇനി പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

വിറ്റാമിന്‍-സി അടങ്ങിയ ഭക്ഷണം അല്ലെങ്കില്‍ 'സിട്രസ്' ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കും. 

 

 

അതുപോലെ ചെറുനാരങ്ങ പാലില്‍ ചേര്‍ത്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകി വൃത്തിയാക്കാം. മറ്റേതെങ്കിലും ഫെയസ്പാക്കില്‍ ചെറുനാരങ്ങ നീര് ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. 'സിട്രസ്' അടങ്ങിയ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളും ചുളിവുകളെ ഒഴിവാക്കാന്‍ സഹായകമാണ്. 

മൂന്ന്...

ചര്‍മ്മത്തിലെ ഏത് തരം പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് വലിയൊരു അളവ് വരെ വെളിച്ചെണ്ണ സഹായകമാണ്. നെറ്റിയിലുണ്ടാകുന്ന വരകള്‍ ഒഴിവാക്കാനും ഒരു മാര്‍ഗമായി വെളിച്ചെണ്ണ തന്നെ പരീക്ഷിക്കാവുന്നതാണ്. വെളിച്ചെണ്ണയുപയോഗിച്ചുള്ള മസാജാണ് ഇതിന് വേണ്ടി ചെയ്യേണ്ടത്. 

നാല്...

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് 'സ്‌ക്രബിംഗ്' വളരെ അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന്റെ ഭാഗമായാണ് ആളുകള്‍ ഇതിനെ കാണുന്നത്. തൊലിയിലെ കേടുപാടുകള്‍ വന്ന കോശങ്ങളെ ഇളക്കിക്കളയുന്നതാണ് സ്‌ക്രബിലൂടെ ചെയ്യുന്നത്. ഇത്തരത്തില്‍ ഇടയ്‌ക്കെങ്കിലും ചര്‍മ്മത്തെ വൃത്തിയാക്കിയില്ലെങ്കിലും ചുളിവുകള്‍ വരാനിടയുണ്ട്. 

 

 

'സ്‌ക്രബ്' ചെയ്‌തെങ്കില്‍ മാത്രമേ, പിന്നിടുപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഏതും ചര്‍മ്മത്തില്‍ നല്ലവണ്ണം പിടിക്കൂ. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ഇത് ചെയ്താല്‍ മതി. 

അഞ്ച്...

കറ്റാര്‍വാഴയും വലിയ രീതിയില്‍ ചര്‍മ്മപ്രശ്‌നങ്ങളെ പരിഹരിക്കാന് സഹായിക്കുന്ന ഒന്നാണ്. കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുകയാണ് ഇതിന് വേണ്ടത്. മസാജിന് ശേഷം ഇത് ചര്‍മ്മത്തില്‍ പിടിക്കാന്‍ അല്‍പസമയം നല്‍കാം. തുടര്‍ന്ന് മുഖം കഴുകി വൃത്തിയാക്കാം. ചര്‍മ്മത്തിലെ ചുളിവ് അകറ്റാന്‍ മാത്രമല്ല, മറ്റ് പല പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിച്ചേക്കാം.