ഈ വര്‍ഷത്തെ ഏറ്റവും സെക്സിയായ പുരുഷന്‍ എന്ന തലക്കെട്ട്‌ സ്വന്തമാക്കി അമേരിക്കന്‍ ഗായകനും നടനുമായ ജോൺ ലെജൻഡ്. പീപ്പിള്‍സ് മാഗസീനാണ്  40 വയസുകാരനായ ജോൺ ലെജൻഡിനെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും സെക്സിയായ പുരുഷനായി തെരഞ്ഞെടുത്തത്. 

ജോണ്‍ ലെജൻഡ് എമി, ഗ്രാമി, ഓസ്കാര്‍ അടക്കം നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.മോഡലായ ക്രിസി ടെയ്ഗിന്‍ ആണ് ജോണിന്‍റെ ഭാര്യ. രണ്ട് കുട്ടികളുടെ അച്ഛന്‍ കൂടിയാണ് ജോൺ ലെജൻഡ്.

ഇങ്ങനെയൊരു തലക്കെട്ട് കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇത് എനിക്ക് തരുന്ന സമ്മര്‍ദ്ദം വളരെ വലുതാണെന്നും ജോണ്‍ പറയുന്നു.