Asianet News MalayalamAsianet News Malayalam

മുഖകാന്തി വർധിപ്പിക്കാൻ ഇതാ 4 തരം പപ്പായ ഫേസ് പാക്കുകൾ

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചര്‍മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും തടയുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാന്‍ വളരെ നല്ലതാണ് പപ്പായ. 

home made papaya face pack skin glow and healthy
Author
Trivandrum, First Published Oct 10, 2019, 8:58 PM IST

പപ്പായ കഴിക്കാന്‍ മാത്രമല്ല നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. മുഖത്തിന്‍റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഉപയോഗിക്കാം. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. 

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ചര്‍മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും തടയുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാന്‍ വളരെ നല്ലതാണ് പപ്പായ. പപ്പായ കൊണ്ടുള്ള നാല് തരം ഫേസ് പാക്കുകള്‍ പരിചയപെടാം...

പപ്പായ ഹണി ഫേസ് പാക്ക്...

മുഖക്കുരു മാറാന്‍ ഏറ്റവും നല്ല ഫേസ് പാക്കാണിത്. ആഴ്ച്ചയില്‍ മൂന്ന് ദിവസം പുരട്ടിയാല്‍ തന്നെ വ്യത്യാസം അറിയാന്‍ സാധിക്കും. പപ്പായ, തേന്‍, അരിപൊടി എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. 10 മിനിറ്റ് സെറ്റാകാന്‍ മാറ്റിവയ്ക്കുക. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് ഉണങ്ങി കഴിഞ്ഞാല്‍ ചെറുചൂടുവെള്ളം ഉപയോ​ഗിച്ച്‌ കഴുകി കളയാം.

പപ്പായ ലെമണ്‍ ഫേസ് പാക്ക്...

കണ്ണിന് താഴേയുള്ള കറുത്ത പാട്, വരണ്ട ചര്‍മ്മ എന്നിവ അകറ്റാന്‍ ഏറ്റവും മികച്ച പാക്കാണിത്. പപ്പായ, നാരങ്ങ നീര്, തേന്‍, തെെര്, മുട്ടയുടെ വെള്ള എന്നിവ നല്ല പോലെ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്തിടാം. 15-20 മിനിറ്റ് മുഖത്തിടാം. ഉണങ്ങിയ കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

പപ്പായ ഒലീവ് ഓയില്‍ ഫേസ് പാക്ക്...

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഒലീവ് ഓയിലെന്ന കാര്യം നമുക്കറിയാം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ ഒലീവ് ഓയില്‍ മുഖകാന്തി വര്‍ധിപ്പിക്കുന്നു. പപ്പായ, അവക്കോഡ, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുഖത്തിടാം. 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍‌ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.

പപ്പായ ഓറഞ്ച് ഫേസ് പാക്ക്...

മുഖത്തെ ചുളിവുകൾ മാറ്റാൻ ഏറ്റവും മികച്ചതാണ് പപ്പായ ഓറഞ്ച് ഫേസ് പാക്ക്. ദിവസവും ഓറഞ്ചിന്റെ നീരും പപ്പായയുടെ പേസ്റ്റും ഒരുമിച്ച് മിശ്രിതമാക്കിയ ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങി കഴിഞ്ഞാല്‍‌ തണുത്ത വെള്ളത്തിലോ ചെറുചൂടു വെള്ളത്തിലോ കഴുകി കളയാവുന്നതാണ്. 
 

Follow Us:
Download App:
  • android
  • ios