വീട്ടിലിരുന്ന് സലൂൺ നിലവാരത്തിലുള്ള മാനിക്യൂർ ചെയ്യുന്നതിനുള്ള എളുപ്പവഴികളാണ് ഈ ലേഖനം പങ്കുവെക്കുന്നത്. ആദ്യം പഴയ പോളിഷ് മാറ്റി നഖങ്ങൾക്ക് ഫയൽ ചെയ്ത് ആകൃതി നൽകണം. തുടർന്ന്, ഇളം ചൂടുവെള്ളത്തിൽ കൈകൾ മുക്കിവെച്ച് ക്യൂട്ടിക്കിളുകൾ..
തിരക്കിട്ട ജീവിതത്തിൽ നഖങ്ങൾ പരിപാലിക്കാൻ പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. മനോഹരവും ആരോഗ്യമുള്ളതുമായ നഖങ്ങൾ കൈകളുടെ സൗന്ദര്യത്തിന് അത്യാവശ്യമാണ്. പാർലറിൽ പോയി മാനിക്യൂർ ചെയ്യാൻ സമയം കിട്ടാത്തവർക്ക് ഇനി വിഷമിക്കേണ്ട. കുറഞ്ഞ ചിലവിൽ, വീട്ടിലിരുന്ന് തന്നെ സലൂൺ ക്വാളിറ്റി മാനിക്യൂർ എങ്ങനെ ചെയ്യാം എന്ന് നോക്കാം.
നിങ്ങളുടെ കൈകൾക്ക് ശ്രദ്ധയും പരിചരണവും നൽകാൻ സഹായിക്കുന്ന ലളിതമായ 5 കാര്യങ്ങൾ ഇതാ:
ക്ലീൻസിംഗ് & ഷേപ്പിംഗ്
മാനിക്യൂറിൻ്റെ ആദ്യപടി നഖങ്ങൾ വൃത്തിയാക്കി രൂപപ്പെടുത്തുക എന്നതാണ്. ആദ്യം തന്നെ പഴയ നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ച് പൂർണ്ണമായി നീക്കം ചെയ്യണം. അതിനുശേഷം നെയിൽ കട്ടർ ഉപയോഗിച്ച് നഖങ്ങൾക്ക് ഇഷ്ടമുള്ള ആകൃതി നൽകുക. ഒരു നെയിൽ ഫയൽ ഉപയോഗിച്ച് നഖങ്ങളുടെ അരികുകൾ ഒരേ ദിശയിൽ ഫയൽ ചെയ്ത് മൃദലമാക്കാൻ ശ്രദ്ധിക്കണം. നഖങ്ങളുടെ മുകൾഭാഗം ഒരു ബഫർ ഉപയോഗിച്ച് പോളിഷ് ചെയ്യുന്നത് സ്വാഭാവികമായ തിളക്കം നൽകും.
സോക്കിംഗ്
ഇനി, നഖത്തിന് ചുറ്റുമുള്ള കക്യൂട്ടിക്കിൾ മൃദലമാക്കണം. അതിനായി ഇളം ചൂടുവെള്ളം ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് അൽപം ഷാംപൂവോ, ഉപ്പോ, അല്ലെങ്കിൽ കുറച്ച് നാരങ്ങാനീരോ ചേർക്കണം. ഈ വെള്ളത്തിൽ കൈകൾ 5 മുതൽ 10 മിനിറ്റ് വരെ മുക്കിവെക്കുന്നത് കൈകളിലെ അഴുക്ക് നീക്കം ചെയ്യാനും നഖങ്ങൾക്കും ചർമ്മത്തിനും മൃദുത്വം നൽകാനും സഹായിക്കും.
വെള്ളത്തിൽ മുക്കിയെടുത്ത ശേഷം, നഖത്തിൻ്റെ അറ്റത്തുള്ള ക്യൂട്ടിക്കിളുകൾ ഒരു ക്യൂട്ടിക്കിൾ പുഷർ ഉപയോഗിച്ച് മെല്ലെ പിന്നിലേക്ക് തള്ളണം. അമിതമായി വളർന്നതും കട്ടിയുള്ളതുമായ ഭാഗങ്ങൾ മാത്രം ക്യൂട്ടിക്കിൾ കട്ടർ ഉപയോഗിച്ച് ശ്രദ്ധയോടെ മുറിച്ചുമാറ്റാം. ക്യൂട്ടിക്കിളുകൾ പൂർണ്ണമായി മുറിക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ഘട്ടത്തിന് ശേഷം കൈകളിലെ മൃതചർമ്മം നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി അൽപം പഞ്ചസാരയും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം ഉപയോഗിച്ച് കൈകൾ മൃദുവായി സ്ക്രബ് ചെയ്യുക. ഇത് കൈകൾക്ക് നല്ല തിളക്കം നൽകും.
ശ്രദ്ധിക്കുക: ക്യൂട്ടിക്കിളുകൾ പൂർണ്ണമായി മുറിച്ചു മാറ്റുന്നത് അണുബാധയ്ക്ക് കാരണമായേക്കാം. അതിനാൽ വളരെ മൃദുവായി മാത്രം കൈകാര്യം ചെയ്യുക.
മോയ്‌സ്ചറൈസിംഗ്
കൈകളിലെ ജലാംശം നിലനിർത്താൻ മോയ്‌സ്ചറൈസിംഗ് അത്യാവശ്യമാണ്. നല്ലൊരു മോയ്‌സ്ചറൈസിംഗ് ക്രീം അല്ലെങ്കിൽ വെളിച്ചെണ്ണ, ബദാം എണ്ണ പോലുള്ളവ എടുത്ത് കൈകളിലും നഖങ്ങളിലും നന്നായി മസാജ് ചെയ്യുക. കൈപ്പത്തിയിലും വിരലുകളുടെ സന്ധികളിലും നഖങ്ങൾക്ക് ചുറ്റുമുള്ള ചർമ്മത്തിലും പ്രത്യേക ശ്രദ്ധ നൽകണം. ഈ മസാജ് രക്തയോട്ടം വർദ്ധിപ്പിക്കുകയും കൈകൾക്ക് ഉണർവ് നൽകുകയും ചെയ്യും.
അവസാനമായി, നഖങ്ങൾക്ക് നിറം നൽകാം. നെയിൽ പോളിഷ് ഇടുന്നതിനു മുൻപ് നഖങ്ങളിൽ നിറം പിടിക്കുന്നത് ഒഴിവാക്കാനും പോളിഷിന് കൂടുതൽ ഈട് നൽകാനും സഹായിക്കുന്ന ഒരു നേർത്ത ബേ
പോളിഷിംഗ്
ഇനി നിങ്ങളുടെ ഇഷ്ടമുള്ള നിറം നഖങ്ങളിൽ നൽകാം.
- ബേസ് കോട്ട് : നെയിൽ പോളിഷ് ഇടുന്നതിന് മുൻപ് ഒരു നേർത്ത ബേസ് കോട്ട് ഇടുന്നത് നഖങ്ങളിൽ നിറം പിടിക്കുന്നത് ഒഴിവാക്കാനും പോളിഷിന് കൂടുതൽ ഈട് നൽകാനും സഹായിക്കും.
- കളർ കോട്ട് : ബേസ് കോട്ട് ഉണങ്ങിയ ശേഷം, നിങ്ങളുടെ ഇഷ്ടപ്പെട്ട നെയിൽ പോളിഷിന്റെ ആദ്യത്തെ കോട്ട് ഇടുക. ഇത് ഉണങ്ങിയ ശേഷം മാത്രം രണ്ടാമത്തെ കോട്ട് ഇടുക.
- ടോപ്പ് കോട്ട് : നിറം നന്നായി ഉണങ്ങിയ ശേഷം, തിളക്കം നിലനിർത്താനും ഇളകിപ്പോകുന്നത് തടയാനും ഒരു ടോപ്പ് കോട്ട് ഇടുക.
ഈ ലളിതമായ കാര്യങ്ങൾ വീട്ടിലിരുന്ന് സ്ഥിരമായി ചെയ്താൽ, നിങ്ങളുടെ കൈകൾക്ക് ഒരു സലൂൺ പരിചരണം ലഭിക്കും എന്നതിൽ സംശയമില്ല.


