നിങ്ങളുടെ അയണ്‍ ബോക്സ് അല്ലെങ്കില്‍ തേപ്പുപെട്ടിയുടെ അടിഭാഗം കരിഞ്ഞിരിക്കുകയാണോ? അവയെ പുതുപുത്തനാക്കാനുള്ള വഴിയാണ് ഒരു യുവതി തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്.  

പാരസെറ്റമോള്‍ ഗുളിക കൊണ്ട് കരിഞ്ഞുപിടിച്ച അയണ്‍ ബോക്സിനെ പുതുപുത്തനാക്കിയിരിക്കുകയാണ് ഈ യുവതി. നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ മാള്‍ട്ടണിലെ ലൌറ സിറന്‍ ഔട്ട്ഹാര്‍ട്ട് എന്ന യുവതിയാണ് പാരസെറ്റമോള്‍  ഉപയോഗിച്ച് അയള്‍ ബോക്സ് പുതുപുത്തന്‍ പോലെയാക്കിയത്.

കരിഞ്ഞു പിടിച്ച അയണ്‍ ബോക്സ് ചൂടാക്കിയ ശേഷം അതിനുമുകളിലേക്ക് പാരസെറ്റമോള്‍ കൊണ്ട് ഉരസുകയാണ് യുവതി ചെയ്തത്. അപ്പോള്‍ തന്നെ കരിഞ്ഞ് പിടിച്ചിരുന്നതെല്ലാം ഇളുകുകയായിരുന്നു എന്നും യുവതി പറഞ്ഞു. ഇവയുടെ ചിത്രങ്ങളും യുവതി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. കരിഞ്ഞിരിക്കുന്നതിന്റെ അളവ് അനുസരിച്ച് ഗുളികകളുടെ എണ്ണം കൂട്ടാമെന്നും യുവതി പറയുന്നു.  യുവതിയുടെ പോസ്റ്റ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.