Asianet News MalayalamAsianet News Malayalam

വായ്നാറ്റം അകറ്റാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം. കൂടാതെ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ചില ഭക്ഷണങ്ങൾ വായ്നാറ്റത്തിന് കാരണമാകുന്നു. 

how to get rid of bad breath
Author
First Published Jan 16, 2024, 10:13 AM IST

വായ്‌നാറ്റമാണോ നിങ്ങളെ അലട്ടുന്നത്? പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടും, ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം. കൂടാതെ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ ചില ഭക്ഷണങ്ങൾ വായ്നാറ്റത്തിന് കാരണമാകുന്നു. മോണരോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ എന്നിവ പോലുള്ള ആരോഗ്യപരമായ അവസ്ഥകളും വായ്‌നാറ്റം ഉണ്ടാക്കാം. 

വായ്‌നാറ്റം അകറ്റാൻ  ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ദിവസവും രണ്ട് തവണയെങ്കിലും പല്ല് തേക്കുക. അതുപോലെ ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. 

രണ്ട്... 

വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ പതിവായി വെള്ളം കുടിക്കുക. 

മൂന്ന്... 

വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ തുടങ്ങിയ ചില ഭക്ഷണങ്ങളും വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. ഇവ കഴിച്ചാല്‍ വായ മൗത്ത് വാഷ് ഉപയോഗിച്ച് കഴുകാന്‍ മറക്കരുത്. 

നാല്...   

പുകവലി ഉപേക്ഷിക്കുക. കാരണം പുകവലി മൂലവും വായ്നാറ്റം ഉണ്ടാകാം. 

അഞ്ച്... 

ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കാം. 

ആറ്... 

വായ്നാറ്റത്തെ അകറ്റാനുള്ള നല്ലൊരു പ്രതിവിധിയാണ് പെരുംജീരകം. അതിനാല്‍ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. 

ഏഴ്... 

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

എട്ട്... 

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. ഗ്രാമ്പൂവില്‍ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വായയിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.

Also read: നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ തടയാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

youtubevideo


 

Follow Us:
Download App:
  • android
  • ios