Asianet News MalayalamAsianet News Malayalam

ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ എലി ശല്യം അകറ്റാം

പുറത്ത് നിന്ന് അകത്തേക്ക് എലി പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊത്തുകളും ദ്വാരങ്ങളും ഉണ്ടെങ്കില്‍ അടയ്ക്കുക. വാതിലുകള്‍ക്ക് വിടവുണ്ടെങ്കില്‍ അതും അടയ്ക്കുക. ജനലുകള്‍ കഴിയുന്നതും അടച്ചിടാന്‍ ശ്രമിക്കുക.
 

how to prevent mice from entering your home
Author
Trivandrum, First Published Dec 13, 2019, 10:43 AM IST

എലി ശല്യം മിക്ക വീടുകളിലും ഉള്ള പ്രശ്നമാണ്. ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതിലും രോഗങ്ങൾ പരത്തുന്നതിലും എലികൾ വീട്ടമ്മമാരുടെ സ്വൈര്യം കെടുത്തുന്നത് പതിവാണ്. മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്. വീട്ടിൽ എലി വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

എലി വരാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വീട്ടിലെ സാധനങ്ങള്‍ അടുക്കും ചിട്ടയിലും സൂക്ഷിക്കുക. 

2. പെട്ടികളും കുപ്പികളും നീക്കം ചെയ്യുക

 ആവശ്യമില്ലാത്ത പെട്ടികളും കുപ്പികളുമൊക്കെ നീക്കം ചെയ്യുക. നിങ്ങളുടെ ശ്രദ്ധ ചെന്നെത്താന്‍ സാധ്യത കുറവുള്ള സ്ഥലത്തായിരിക്കും പ്രധാനമായും എലി കൂടുകെട്ടുക.

3.  പഴയ ഫർണിച്ചറുകൾ, പുസ്തകങ്ങൾ കുന്നുകൂട്ടിയിടരുത്

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണ് എലികൾ പെരുകുന്നത്. പഴയ ഫർണിച്ചറുകൾ, പുസ്തകങ്ങൾ , മാലിന്യങ്ങൾ എന്നിവ വീട്ടിലും പരിസരത്തും കിടക്കാതെ നോക്കുക.

4. ഭക്ഷണാവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് ഇടരുത്

 ഭക്ഷണാവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് ഇടാതെ ഭദ്രമായി ബോക്‌സിലോ മറ്റൊ അടച്ച് സൂക്ഷിക്കുക. വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷണവും ഇത്തരത്തില്‍ തുറന്ന് അലക്ഷ്യമായി ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം.

5. പഴയ പത്രങ്ങളും, മാഗസിനുകളും വലിച്ചുവാരിയിടാതെ നോക്കുക

 പഴയ പത്രങ്ങളും, മാഗസിനുകളും വലിച്ചുവാരിയിടാതെയിരിക്കുക. എലി സാധാരണ മാളം ഒരുക്കുന്നത് ഇത്തരം ഇടങ്ങളിലാണ്. ഉപയോഗശൂന്യമായ പഴയ ഗൃഹോപകരണങ്ങള്‍ വീട്ടില്‍ കൂട്ടിയിടാതെ നീക്കം ചെയ്യുക. 

6. പൊത്തുകളും ദ്വാരങ്ങളും അടയ്ക്കുക

പുറത്ത് നിന്ന് അകത്തേക്ക് എലി പ്രവേശിക്കാന്‍ കഴിയുന്ന തരത്തിലുള്ള പൊത്തുകളും ദ്വാരങ്ങളും ഉണ്ടെങ്കില്‍ അടയ്ക്കുക. വാതിലുകള്‍ക്ക് വിടവുണ്ടെങ്കില്‍ അതും അടയ്ക്കുക. ജനലുകള്‍ കഴിയുന്നതും അടച്ചിടാന്‍ ശ്രമിക്കുക.
 

Follow Us:
Download App:
  • android
  • ios