ഈ ദിവസം രാജ്യത്തുടനീളം വിവിധ ആഘോഷ പരിപാടികള്‍ ഉണ്ടാകും. സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തും. രാജ്യത്തിന്റെ പുരോഗതിയും ലക്ഷ്യങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 

വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ഓര്‍മ്മ പുതുക്കി ഇന്ത്യ മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. 1947 ഓഗസ്റ്റ് 15-ന് അധികാരം കൈമാറി ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയതോടെ അവസാനമായത് ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് 15-നാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഈ ദിവസം രാജ്യത്തുടനീളം വിവിധ ആഘോഷ പരിപാടികള്‍ നടക്കും. സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തും. രാജ്യത്തിന്റെ പുരോഗതിയും ലക്ഷ്യങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. 

ഈ സ്വാതന്ത്ര്യദിനത്തില്‍ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവര്‍ക്കും സന്ദേശങ്ങളും ആശംസകളും അയക്കാം. ഈ ദിനത്തിൽ പങ്കിടാനാകുന്ന ചില ആശംസകള്‍ നോക്കാം... 

1. സ്വാതന്ത്ര്യത്തിന്‍റെ മധുരം നുകരാം, ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍...

2. അഭിമാനിക്കാന്‍ വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി. എന്‍റെ എല്ലാ സുഹൃത്തുക്കള്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. 

3. ഏവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍... 

4. ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍...

5. ത്യാഗത്തിന്‍റെ സ്വാതന്ത്ര്യം നമ്മുക്ക് ആഘോഷിക്കാം. ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍... 

6. ഒരുപാട് പേരുടെ ത്യാഗത്തിന്‍റെയും ചോരയുടെയും വിലയാണ് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. ഈ പുലരിയില്‍ എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍... 

7. ഇനി വരുന്ന തലമുറകള്‍ക്കായി ഒരു മികച്ച രാഷ്ട്രം സ്യഷ്ടിക്കാന്‍ നമ്മുക്ക് കഴിയട്ടെ. ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

8. ഒരു ഇന്ത്യ, ഒരൊറ്റ ജനത. ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

9. പാറട്ടെ ത്രിവര്‍ണ പതാക, എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍... 

10. ധീരന്മാരുടെ ആത്മസമര്‍പ്പണത്തിന് മുന്നില്‍ ശിരസ് നമിച്ച്, സ്വാതന്ത്ര്യദിന ആശംസകള്‍... Happy independence Day! 

Also Read: സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രവും പ്രധാന്യവും ; ആഘോഷങ്ങൾ എങ്ങനെയൊക്കെ?

youtubevideo