വനിത ദിനം എന്നാണെന്ന് ചോദിച്ചാല്‍ അത് എല്ലാവര്‍ക്കും അറിയാമായിരിക്കും. അത്രമാത്രം സമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന ദിനമാണത്. എന്നാല്‍ ആണുങ്ങളേ നിങ്ങള്‍ക്കും ഉണ്ട് ഒരു ദിനം. ഇന്ന് നവംബര്‍ 19- അന്താരാഷ്ട്ര പുരുഷ ദിനം. 

ലോകത്ത് 60 രാജ്യങ്ങളോളം ഈ ദിനം ആഘോഷിക്കുന്നുണ്ട്. 1998ല്‍ ട്രിനിഡാഡ് ആന്‍റ് ടൊബാഗോയിലാണ് ഇത് രൂപീകരിച്ചത്. പുരുഷന്മാരുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ ദിനം പുരുഷദിനമായി രൂപപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. 

പുരുഷന്മാരില്‍ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കാനും ലിംഗ സമത്വം ഘോഷിക്കാനുമൊക്കെയാണ് ഈ ദിനം. ലോകമെമ്പാടുമുളളവര്‍ ജീവിതത്തില്‍ സ്വാധീനിച്ച പുരുഷന്മാരെ തിരിച്ചറിഞ്ഞ് ആദരിക്കാനും ഈ ദിനം കൊണ്ടാടാറുണ്ടെന്ന് ചരിത്രം പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു ദിനത്തെ കുറിച്ച് അധികം ആരും കേട്ടിട്ടുണ്ടാകില്ല. ശരിക്കും ഈ ദിനവും ആഘോഷിക്കേണ്ടതല്ലേ ?