ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ പിസ്സയെ നോക്കി നില്‍ക്കുന്ന സണ്ണിയുടെ ചിത്രമാണ്  സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നോടുന്നത്. 

ഒരു പരിപാടിക്കിടെ എടുത്ത ചിത്രം സണ്ണി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സണ്ണിക്ക് ഇഷ്ടമുളള ഭക്ഷണങ്ങളില്‍ പിസ്സയുമുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

 

ഇളംനീലം ക്രോപ്പ് ടോപ്പാണ് സണ്ണി ധരിച്ചത്. തലമുടി രണ്ട് വശത്തായി പിന്നികെട്ടിയിരുന്നു. അതീവ സുന്ദരിയായിരിക്കുന്നു സണ്ണി എന്നും ആരാധകര്‍ കമന്‍റ് ചെയ്തു.