കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ താരമാണ് ജാൻവി കപൂര്‍. ജാൻവി കപൂറിന്റെ ഫോട്ടോകളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ജാന്‍വി ജിമ്മില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം വരെ  വാര്‍ത്തയാകാറുമുണ്ട്. 

 

ശരീരസംരക്ഷണത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും ജാന്‍വി ഒന്നാമതാണ്. ഇന്ന് ജാന്‍വി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഫാഷന്‍ ലോകത്തിന്‍റെ   കയ്യടി നേടി. 

 

 

സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നു ജാന്‍വി എന്നാണ് ആരാധകരുടെ അഭിപ്രായം. പിങ്ക് നിറത്തിലുള്ള സാരിയാണ് ജാന്‍വി ധരിച്ചത്. നെറ്റിച്ചുട്ടിയും കൈ നിറയെ വളകളും ആയിരുന്നു  ആക്സസറീസ്. 

 

 


 

 
 
 
 
 
 
 
 
 
 
 
 
 

Can I live in a saree forever!!! 🌺🌸🌷🌹💐🌼✨🐚

A post shared by Janhvi Kapoor (@janhvikapoor) on Jan 18, 2020 at 9:11pm PST