ലണ്ടന്‍: തന്റെ ശരീരത്തിലെ ഒരു ഭാ​ഗം വ്യാജമാണെന്ന് വെളിപ്പെടുത്തി പ്രശസ്ത പോപ്പ് ​ഗായിക ജെസി ജെ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും പങ്കുവച്ച് കൊണ്ടായിരുന്നു ജെസി ജെയുടെ വെളിപ്പെടുത്തൽ. എന്നാൽ, ശരീരത്തിലെ രണ്ട് പല്ലുകളാണ് വ്യാജമെന്ന ജെസി ജെയുടെ വെളിപ്പെടുത്തലിൽ അമ്പരന്നിരിക്കുകയാണ് ആരാധകർ.

സൗന്ദര്യം വർധിപ്പിക്കാനായി ശസ്ത്രക്രിയ നടത്തിയെന്ന അപവാദ പ്രചരണത്തിന് തിരിച്ചടിയായാണ് ജെസി ഫോട്ടോഷൂട്ട് നടത്തിയത്. കറുത്ത നിറത്തിലുള്ള നേർത്ത വസ്ത്രം ധരിച്ച് പിന്തിരിഞ്ഞു നൽക്കുന്ന തരത്തിലുള്ള ജെസിയുടെ ചിത്രങ്ങൾ‌ സമൂഹമാധ്യമങ്ങളിൽ‌ വൈറലാണ്. ജെസിയുടെ ഫോട്ടോഷൂട്ട് വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

തന്റെ ശരീരത്തിലെ ഒരു ഭാഗമൊഴികെ ബാക്കിയുള്ളവയെല്ലാം സ്വഭാവികമാണെന്ന് കുറിച്ചാണ് ജെസി ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ, പോസ്റ്റ് പങ്കുവയ്ക്കാനുള്ള കാരണം താരം വെളിപ്പെടുത്തിയിട്ടില്ല. കുട്ടിക്കാലത്ത് ബഗ്സ് ബണ്ണി എന്ന കാർട്ടൂൺ കഥാപാത്രവുമായി തന്നെ താരതമ്യപ്പെടുത്തിയതിനു ശേഷം രണ്ടു പല്ലുകൾ വെളുപ്പിച്ചിരുന്നെന്നും ജെസി വ്യക്തമാക്കി.

ശരീരം മുഴുവൻ പരിശോധിച്ചാൽ വലിയ പല്ലുകൾക്കടുത്തുള്ള ആ രണ്ടു പല്ലുകൾ മാത്രമേ വ്യാജമായിട്ടുള്ളു. അവ ബേബി സ്വീറ്റ് കോണുകളായി തോന്നാറുണ്ടെന്നും ജെസി പോസ്റ്റിൽ കുറിച്ചു. കാമുകൻ ചാന്നിംഗ് ടാറ്റുമായി അടുത്തിടെയാണ് ജെസി വേർപ്പിരിഞ്ഞത്.