കടലിന് നടുവിൽ ഇരപിടിക്കാനെത്തിയ കൂറ്റൻ ഗ്രേറ്റ് വൈറ്റ് ഷാർക്ക് വിഭാഗത്തിൽ പെട്ട സ്രാവിനെ കാത്തിരുന്നത് ഒരു കൂട്ടം തിമിംഗലങ്ങള്‍. സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിൽ നിന്നും 250 മൈൽ അകലെ സമുദ്രത്തിലൂടെ വിനോദ സഞ്ചാരത്തിനായി ബോട്ടിൽ പോവുകയായിരുന്ന സംഘമാണ് കൗതുകമേറിയ ഈ കാഴ്ച കണ്ടത്. 

സംഘത്തെ നയിച്ചിരുന്ന ഡോനാവൻ സ്മിത്ത് ഉടൻതന്നെ അത് ക്യാമറയിലും പകർത്തി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 3.5 മീറ്ററോളം നീളം വരുന്ന കൂറ്റൻ സ്രാവിനെയാണ് തിമിംഗലങ്ങൾ വളഞ്ഞത്. രക്ഷപ്പെടാനായി ഓരോ ഭാഗത്തേക്ക് നീങ്ങുമ്പോഴും  അവിടെയെല്ലാം തിമിംഗലങ്ങൾ അതിനെ ആക്രമിക്കാനായി പാഞ്ഞടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

തിമിംഗലങ്ങളിൽ നിന്നു രക്ഷനേടാനായി ഒടുവിൽ സ്രാവ് ബോട്ടിനു സമീപമെത്തി. എന്നാൽ അവിടേക്കും തിമിംഗലങ്ങളെത്തുന്ന ദൃശ്യങ്ങളാണ് രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. 

വീഡിയോ