ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ്  മലൈക അറോറ. ഫാഷനിൽ ബോളിവുഡിലെ യുവസുന്ദരികൾക്ക്  46കാരിയായ മലൈക എപ്പോഴുമൊരു വെല്ലുവിളിയാണ്. 

ആരാധകരെയും ഫാഷനിസ്റ്റകളെയും അത്രയും അദ്ഭുതപ്പെടുത്തുന്നത് ശീലമാക്കിയ മലൈക വീണ്ടും ഒരു സ്റ്റൈലിഷ് ഔട്ട്ഫിറ്റില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ പവര്‍സ്യൂട്ടില്‍ ഫുള്‍ പവറിലാണ് മലൈക. എഴുപത്തുകളെ ഓര്‍മിപ്പിക്കുന്ന തരം വസ്ത്രമാണ് മലൈക ധരിച്ചിരിക്കുന്നത്. 

 

വയലറ്റ് നിറത്തില്‍ അയഞ്ഞ തിളക്കമുള്ള ബ്ലൈസറും പാന്‍റ്സിലും മലൈക ഹെവി ലുക്കിലായിരുന്നു.  മനേഗയാണ് മലൈകയുടെ സ്റ്റൈലിസ്റ്റ്. മനേഗയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.