ടോക്യോ: ലോകത്തിലെ‌ ഏറ്റവും വില കൂടിയ ഞണ്ടിനെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്.'സ്നോ ക്രാബ്' എന്ന് പേരുള്ള ഈ ഞണ്ടിന്റെ വില എത്രയാണെന്ന് അറിയേണ്ടേ. 46,000 ഡോളറാണ്(5 മില്ല്യൺ യെൻ)​ ജപ്പാനിലെ ഈ ഞണ്ടുഭീമന്റെ വില. അതായത് ഏകദേശം 33 ലക്ഷം രൂപ.

 ജപ്പാനിലെ ടോട്ടോറിയിൽ ഞണ്ടുലേലം വർഷംതോറും നടക്കാറുണ്ട്. എന്നാൽ ഇത് ആദ്യമായാണ് ഇത്രയും തുകയ്ക്ക് ഞണ്ട് വിറ്റുപോകുന്നത്. ഞണ്ടിനെ മാത്രമല്ല,​ ട്യൂണ,​ മത്തനുകൾ എന്നിവയും ഈ ലേലത്തിൽ വൻതുകയ്ക്ക് വിറ്റുപോകാറുണ്ട്.

ഇത്രയും വലിയ തുകയ്ക്ക് ഇത് ആദ്യമായാണ് ഈ ഭീമൻ ഞണ്ട് വിറ്റുപോകുന്നതെന്ന് പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥനായ ഷോട്ടാ ഇനമോണോയും പറയുന്നു.

കഴിഞ്ഞ വർഷത്തെ വിലയായ 2 മില്ല്യൺ യെന്നിനെ ഇത്തവണത്തെ വില കടത്തി വെട്ടിയതായാണ് ഇനമോണോ പറയുന്നത്. ഇതിനെ ജപ്പാനിലെ ഗിൻസാ ജില്ലയിലെ ഒരു റെസ്റ്റോറന്റിൽ കറിയാക്കി മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനം.