Asianet News MalayalamAsianet News Malayalam

'കാമുകിയുമായി ദീര്‍ഘനേരം ചുംബിച്ചതിന് പിന്നാലെ യുവാവിന്‍റെ ചെവിക്ക് പ്രശ്നം പറ്റി'

കാമുകിയുമായി ദീര്‍ഘനേരം ചുംബിച്ചതിന് പിന്നാലെ യുവാവിന്‍റെ ചെവിക്ക് പ്രശ്നം പറ്റിയെന്നതാണ് വാര്‍ത്ത. കേള്‍ക്കുമ്പോള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ മുമ്പും ഇതുപോലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട് എന്നതാണ് വാസ്തവം

mans eardrum ruptured following passionate and long kiss with partner hyp
Author
First Published Aug 29, 2023, 7:31 PM IST

പലപ്പോഴും കേള്‍ക്കുമ്പോള്‍ നമുക്ക് അവിശ്വസനീയമായി തോന്നുന്ന പല വാര്‍ത്തകളും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുമായി പുറത്തുവരാറുണ്ട്. ഇവയുടെയെല്ലാം ആധികാരികത സംബന്ധിച്ച് സംശയങ്ങളുയരാം. എങ്കിലും ചില വിവരങ്ങള്‍ നമുക്ക് പുതുമയുള്ളതിനാല്‍ തന്നെ നാം അവയ്ക്കും അല്‍പം ഇടം നല്‍കാറുണ്ടെന്നതാണ് സത്യം.

ഇപ്പോഴിതാ ഇത്തരത്തില്‍ ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചുകൊണ്ടിരിക്കുന്നൊരു വാര്‍ത്തയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ചൈനീസ് മാധ്യമമായ 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്'ലും ഈ സംഭവത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ സംഭവം ഉള്ളതുതന്നെയാണ് എന്ന വിലയിരുത്തലിലാണ് ഏവരും.

കാമുകിയുമായി ദീര്‍ഘനേരം ചുംബിച്ചതിന് പിന്നാലെ യുവാവിന്‍റെ ചെവിക്ക് പ്രശ്നം പറ്റിയെന്നതാണ് വാര്‍ത്ത. കേള്‍ക്കുമ്പോള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് അവിശ്വസനീയമായി തോന്നാം. എന്നാല്‍ മുമ്പും ഇതുപോലുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട് എന്നതാണ് വാസ്തവം. 2008ലാണ് ചൈനയില്‍ തന്നെ ഇങ്ങനെയൊരു സംഭവമുണ്ടായത്. അന്ന് ഒരു യുവതിക്കായിരുന്നു ഇങ്ങനെ സംഭവിച്ചത്. 

ഏറെ വൈകാരികമായി ആവേശപൂര്‍വം ചുംബിക്കുമ്പോള്‍ അത് ചെവിക്കുള്ളിലെ മര്‍ദ്ദത്തില്‍ വ്യതിയാനം വരുത്തുമത്രേ. ഇതിന് പുറമെ പങ്കാളിയില്‍ നിന്നുള്ള ആഴത്തിലുള്ള നിശ്വാസം ചെവിയില്‍ തുളച്ചുകയറുകയും കൂടിയാകുമ്പോള്‍ ചെവിക്കല്ലില്‍ ചെറിയ സുഷിരങ്ങള്‍ വീഴ്ത്തുകയാണത്രേ ചെയ്യുന്നത്. 

ഇപ്പോള്‍ ചൈനയിലെ ഈസ്റ്റേൺ സെസിയാംഗ് പ്രവിശ്യയിലുള്ള ഒരു യുവാവിനാണ് സമാനമായ അപകടം സംഭവിച്ചിരിക്കുന്നത്. കാമുകിയുമായി നിമിഷങ്ങളോളം നീണ്ട ചുംബനത്തിലായിരുന്നുവത്രേ ഇയാള്‍. പത്ത് മിനുറ്റെങ്കിലും ആയിക്കാണും. പെട്ടെന്ന് ചെവിക്കകത്ത് നിന്ന് അസഹനീയമായ വേദന വരികയായിരുന്നുവത്രേ. തുടര്‍ന്ന് ഇവര്‍ പെട്ടെന്ന് തന്നെ അടുത്തുള്ളൊരു ആശുപത്രിയില്‍ പോയി.

അവിടെയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ചെവിക്കല്ലില്‍ നേര്‍ത്ത സുഷിരങ്ങള്‍ വീണതാണെന്ന് മനസിലായത്. പിന്നീട് വിശദമായി അന്വേഷിച്ച ശേഷമാണ് ഇത് ചുംബനത്തെ തുടര്‍ന്ന് സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതത്രേ. ചികിത്സയെടുത്താലും രണ്ട് മാസമെങ്കിലുമെടുക്കും ചെവി പഴയ രീതിയിലാകാൻ എന്നും ഡോക്ടടര്‍മാര്‍ അറിയിച്ചുവത്രേ. 

എന്തായാലും വ്യത്യസ്തമായ സംഭവം വാര്‍ത്തയായതോടെ അത് സോഷ്യല്‍ മീഡിയയിലും വൈറലാവുകയായിരുന്നു. ദശലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നതത്രേ. ലക്ഷക്കണക്കിന് പേര്‍ കമന്‍റിലൂടെ ഈ വിഷയം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Also Read:- 'ഇങ്ങനെയൊരു ജോലിയാണ് തപ്പിനടന്നത്'; ജോലിക്കുള്ള പരസ്യം വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios