സേവ് ദ ഡേറ്റുകള്‍ തരംഗമാവുകയും വിവാദത്തിൽ അകപ്പെടുകയും ചെയ്യുന്ന കാലമാണിത്. വെഡ്ഡിങ് ഷൂട്ടിലെ പരീക്ഷണം തുടരുന്നതിനിടെ കേരളത്തില്‍ ആരും പരീക്ഷിക്കാത്ത  സേവ് ദ് ഡേറ്റുമായി എത്തിയിരിക്കുകയാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാജിയോ വെഡ്ഡിങ് സ്റ്റുഡിയോ.

വിഎഫ്എക്സും അനിമേഷനും ചേർത്ത് രാജ്യാന്തര തലത്തിൽ സേവ് ദ ഡേറ്റുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വെഡ്ഡിങ് കമ്പനികൾ എന്നുവേണം പറയാന്‍. 'മണി ഹീസ്റ്റ്' എന്ന നെറ്റ്ഫിക്സ് വെബ്സീരിസിൽ നിന്ന് പ്രചോദമുൾകൊണ്ടാണ് തോമസ്–ആൽഫി എന്നിവരുടെ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്. തോമസ് ഈ വെബ്സീരിസിന്റെ കടുത്ത ആരാധകനാണ്. ഇതാണ് ഇത്തരമൊരു സേവ് ദ ഡേറ്റ് ഒരുക്കാൻ കാരണം. ഒപ്പം എന്തെങ്കിലും വ്യത്യസ്തമായിരിക്കണമെന്നും ഇവര്‍ ആഗ്രഹിച്ചിരുന്നു.

 

 

'മണി ഹീസ്റ്റി'ലെ രംഗങ്ങളെ അനുസ്കമരിപ്പിക്കുന്ന വിധത്തിൽ തൊമ്മനും മണിക്കുട്ടിയും (വധുവിന്റെയും വരന്റെയും വീട്ടിൽ വിളിക്കുന്ന പേരുകള്‍) പോസ് ചെയ്തു. ക്രോമയിൽ ഷൂട്ട് ചെയ്ത് അനിമേഷൻ കൂട്ടിച്ചേർത്ത് ‘മണി ഹീറ്റസ്’രൂപത്തിലേക്ക് മാറ്റി.