ശരീരഭാരം കുറച്ച് പുത്തൻ മേക്കോവറിൽ‌ എത്തിയി‌രിക്കുകയാണ് നടനും സംവിധായകനുമായ ലാലിന്റെ മകൾ മോണിക്ക. പ്രസവത്തിന് ശേഷംകൂടിയ ശരീരഭാരമാണ് മോണിക്ക ഡയറ്റിം​ഗിലൂടെ കുറച്ചിരിക്കുന്നത്. അമിതഭാരമുള്ളപ്പോഴും ഭാരം കുറച്ചപ്പോഴുമുള്ള ചിത്രങ്ങൾ മോണിക്ക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

Cardio + Calorie deficit diet + Weight training @combatfitnesscult @theafterburnnutrition @jophiel_l @santhoshft

A post shared by Monica Lal (@monicalal8) on Jan 16, 2020 at 6:23am PST

എട്ടുമാസം കൊണ്ട് 14 കിലോ ഭാരമാണ് മോണിക്ക കുറച്ചത്. മെയിൽ 82 കിലോയുണ്ടായിരുന്ന ശരീരഭാരം ഡിസംബറിൽ 68 കിലോയായി കുറച്ചു. മെയിലും ഡിസംബറിലുമുള്ള ചിത്രങ്ങളാണ് മോണിക്ക പങ്കുവച്ചിരിക്കുന്നത്. 2018 ഡിസംബറിലാണ് മോണിക്ക ആൺകുഞ്ഞിന് ജൻമം നൽകിയത്. ഏതായാലും മകനെയും പിടിച്ചുകൊണ്ടുള്ള മോണിക്കയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എങ്ങനെയാണ് ഭാരം കുറച്ചതെന്നും ടിപ്പ്സ് പറഞ്ഞു തരാമോയെന്നുമാണ് ആരാധകർ‌ ചോദിക്കുന്നത്.