ജനിക്കുന്ന മാസവും വ്യക്തികളുടെ ജീവിതവും തമ്മിൽ ഏറെ ബന്ധമുണ്ടെന്ന് പറയാറുണ്ട്. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. നിങ്ങൾ ഒക്ടോബർ മാസത്തിലാണോ ജനിച്ചത്. എങ്കിൽ ഇതാ ഒക്ടോബർ മാസത്തിൽ ജനിച്ചവരുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടേ...

പോസിറ്റീവ് ചിന്താ​ഗതിയുള്ളവർ...

ഒക്ടോബർ മാസത്തിൽ ജനിച്ചവർ മാനസികമായി ഏറെ ശക്തരായിരിക്കും. സൗഹൃദങ്ങൾക്ക് പ്രധാന്യം കൊടുക്കുന്നവർ കൂടിയായിരിക്കും ഒക്ടോബർ മാസത്തിൽ ജനിച്ചവർ. എല്ലാ കാര്യവും പോസിറ്റീവായി ചിന്തിക്കുന്നവരാകും ഇക്കൂട്ടർ.

സംസാരപ്രിയര്‍...

പൊതുവേ വിശാല ഹൃദയരും സൗന്ദര്യമുള്ളവരുമാണ് ഒക്ടോബർ മാസത്തിൽ ജനിച്ചവർ. സുഹൃത്തുക്കൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഇവർ പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ്.സംസാരപ്രിയര്‍ എന്നതാണ് മറ്റൊരു പ്രത്യേകത.

മത്സരസ്വഭാവമുള്ളവർ...

ഒക്ടോബറിൽ ജനിച്ചവർ മത്സരസ്വഭാവമുള്ളവരാണ്. വെല്ലുവിളികൾ സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇവർ. 

ദേഷ്യക്കാർ...

പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരാണ് ഇവർ. നല്ല സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്നവരാണ് ഇക്കൂട്ടർ. പങ്കാളിയോട് പൂർണ്ണമായും ആത്മാർത്ഥത കാണിക്കുന്നവരാണ് ഇവർ.