Asianet News MalayalamAsianet News Malayalam

Onam 2022: ഇത്തവണത്തെ കളര്‍ കോഡ് നീല; ഓണാഘോഷ ചിത്രങ്ങളുമായി അഹാന കൃഷ്ണ

എല്ലാ തവണയും കുടുംബം കേരളീയ വസ്ത്രത്തിലെത്തി ആരാധകരോട് ഓണാശംസകള്‍ നേരാറുണ്ട്. പലപ്പോഴും ഈ ദിവസം ചില കളര്‍ കോഡുമായാണ് താരകുടുംബം എത്തുന്നത്. 

Onam 2022 ahaana krishna and family onam celebration
Author
First Published Sep 8, 2022, 8:28 PM IST

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്‍റെ കുടുംബം. മകളും നടിയുമായ അഹാന കൃഷ്ണ മുതല്‍ ഇളയ മകളായ ഹന്‍സിക വരെ ഇന്‍സ്റ്റഗ്രാമിലെ താരങ്ങളാണ്. ഇപ്പോഴിതാ കുടുംബത്തിന്‍റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

എല്ലാ തവണയും കുടുംബം കേരളീയ വസ്ത്രത്തിലെത്തി ആരാധകരോട് ഓണാശംസകള്‍ നേരാറുണ്ട്. പലപ്പോഴും ഈ ദിവസം ചില കളര്‍ കോഡുമായാണ് താരകുടുംബം എത്തുന്നത്. ഇത്തവണത്തെ കളര്‍ കോഡ് നീലയാണ്.

 

കസവു സാരിയോടൊപ്പം നീലയുടെ ചില ഷെയ്ഡുകളിലുള്ള ബ്ലൗസുകളാണ് അഹാനയും സഹോദരിമാരും അമ്മയും ധരിച്ചത്. ഇത്തവണത്തെ ചിത്രങ്ങളില്‍ കൃഷ്ണകുമാറിനെ കാണുന്നില്ലല്ലോ എന്നാണ് ആരാധകരുടെ ചോദ്യം. 

 

ചിത്രങ്ങള്‍ 'കൃഷ്ണാ സിസ്റ്റേഴ്സ്' തന്നെ തങ്ങളുടെ ഇന്‍സ്റ്റഗ്രാമകളിലൂടെ പങ്കുവച്ചിട്ടുണ്ട്. കടുത്ത നീല നിറത്തിലുള്ള ബ്ലൗസാണ് അഹാനയും ദിയയും ഇഷാനിയും ധരിച്ചത്. ഇളം നീല നിറമാണ് ഹന്‍സികയും അമ്മ സിന്ധു കൃഷണയും തിരഞ്ഞെടുത്തത്.  'ഓണാശംസകൾ' എന്ന ക്യാപ്ഷനോടെ ആണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

 

2021ലെ തിരുവോണത്തിന് പച്ച നിറത്തിലെയും  2019ലെ തിരുവോണത്തിന് പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളുമാണ് കുടുംബം ധരിച്ചത്. 

 

Also Read: 'കസവില്‍ ചുവപ്പിന്‍റെ ചേല്' ; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അഹാന കൃഷ്ണ

Follow Us:
Download App:
  • android
  • ios