വിശേഷങ്ങൾ പറഞ്ഞുകേൾക്കുന്നതിനേക്കാൾ മനോഹരമാണ് വീഡിയോയിലൂടെ കണ്ടറിയുന്നത്

ഒരു ഹോട്ടൽ സ്യൂട്ടിൽ ഒരൊറ്റ രാത്രി താമസിക്കാൻ 83 ലക്ഷം രൂപ! കേൾക്കുമ്പോൾ ആരായാലും മൂക്കത്ത് വിരൽവച്ചുപോകും. അവിശ്വസനീയതയോടെ അത് തള്ളിക്കളയുന്നവരും കുറവാകില്ല. എന്നാൽ ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടൽ സ്യൂട്ടിന്‍റെ വിശേഷങ്ങൾ കണ്ട് അറിയുമ്പോൾ അവിശ്വസനീയത പതിയെ മാറും. ബോളിവുഡ് താരം അനന്യ പാണ്ഡേയുടെ ബന്ധുവും സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രീയേറ്ററുമായ അലന്ന പാണ്ഡേയാണ് ലോകത്തിലെ ഏറ്റവും ചിലവേറിയ ഹോട്ടൽ സ്യൂട്ടിന്‍റെ വിശേഷങ്ങളുടെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ഹോട്ടൽ സ്യൂട്ടിൽ ഒരൊറ്റ രാത്രിയുടെ ചിലവ് ഒരു ലക്ഷം ഡോളറാണെന്നാണ് അലന്ന പാണ്ഡേ വീഡിയോയിൽ വിവരിച്ചിരിക്കുന്നത്. അതായത് ഇന്ത്യൻ കറൻസി പ്രകാരം ഏകദേശം 83 ലക്ഷം രൂപ വരുമെന്ന് സാരം.

Add Asianetnews as a Preferred SourcegooglePreferred

ഒറ്റ വാക്കിൽ അത്യുഗ്രൻ! മലയാളത്തിന്‍റെ സൂപ്പ‍ർ നായികയുടെ ഓഫ് റോഡ് ഡ്രിഫ്റ്റ് റൈഡ്, അതും മഹീന്ദ്ര ഥാറിൽ

ദുബായിലെ അറ്റ്ലാന്റിസ് ദി റോയലിലാണ് ഒരു ദിവസം തങ്ങാൻ ഇത്രയേറെ ചിലവ് വരുന്നത്. അമ്പരപ്പിക്കുന്ന സവിശേഷതകളാണ് അറ്റ്ലാന്റിസ് ദി റോയലിലുള്ളതെന്ന് അലന്ന പാണ്ഡേ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാണ്. ബോളിവുഡ് താരം അനന്യ പാണ്ഡേ ഈ ഹോട്ടലിൽ തങ്ങിയതിന്‍റെ വിശേഷങ്ങളാണ് അലന്ന പാണ്ഡേ ഇൻസ്റ്റഗ്രാം റീലിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ദുബായിലെ അറ്റ്ലാന്റിസ് ദി റോയൽ പ്രവർത്തനം ആരംഭിച്ചത്.

ഇവിടുത്തെ ഒരൊറ്റ സ്യൂട്ടിൽ അത്യാഡംബര സൗകര്യത്തോടെയുള്ള 4 ബെഡ്റുമുകളാണ് ഉള്ളത്. ഇതിനൊപ്പം തന്നെ സ്റ്റീം ബാത്ത് സൗകര്യമുള്ള 4 ബാത്ത്റൂമുകളുണ്ടെന്നും അലന്ന പാണ്ഡേ വിവരിച്ചിട്ടുണ്ട്. 12 സീറ്റുകളുള്ള ഡൈനിംഗ് റൂം/ കോൺഫറൻസ് റൂമാണ് മറ്റൊരു സവിശേഷത. ഇൻഡോർ, ഔട്ട്ഡോർ അടുക്കളകളും ഈ സ്യൂട്ടിനെ കൂടുതൽ ആകർഷകമാക്കുന്നു. ഒരു കിടിലൻ സിനിമ തീയറ്റർ, സ്വകാര്യ ബാർ, ഗെയിം റൂം, ലൈബ്രറി, ഓഫീസ് സംവിധാനം അങ്ങനെ നിരവധി സവിശേഷതകളാണ് സ്യൂട്ടിനകത്തുള്ളത്. 10 സീറ്റുകളുള്ള അറേബ്യൻ ശൈലിയിലെ സുങ്കൻ മജ്‌ലിസ്, താപനില നിയന്ത്രിക്കുന്ന ഇൻഫിനിറ്റി പൂൾ, 360 ഡിഗ്രി കാഴ്ചക്ക് സൗകര്യമുള്ള ദുബായുടെ വിസ്തൃതമായ സ്കൈലൈനിനെ അഭിമുഖീകരിക്കുന്ന സ്വകാര്യ ടെറസുകൾ എന്നിവയും അറ്റ്ലാന്റിസ് ദി റോയലിന് അതിഭംഗി നൽകുന്നു.

വിശേഷങ്ങൾ പറഞ്ഞുകേൾക്കുന്നതിനേക്കാൾ മനോഹരമാണ് വീഡിയോയിലൂടെ കണ്ടറിയുന്നത്. അലന്ന പാണ്ഡേയുടെ റീലിൽ അനന്യ പാണ്ഡേ തന്നെ അറ്റ്ലാന്റിസ് ദി റോയലിന്‍റെ മനോഹാരിത കാട്ടിത്തരുന്നുണ്ട്.

വീഡിയോ കാണാം

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം