Asianet News MalayalamAsianet News Malayalam

ഉയരം അഞ്ചടി, ഭാരം 321 കിലോ; അഭിനന്ദൻ വര്‍ദ്ധമാന്റെ രൂപത്തില്‍ ചോക്ലേറ്റ് പ്രതിമ നിർമ്മിച്ച് കഫേ

2009ൽ സ്ഥാപിതമായ ഈ കഫേ ജനപ്രീതിയാർജ്ജിച്ച വ്യക്തികളോടുള്ള ആദരസൂചകമായി പ്രതിവർഷം ചോക്ലേറ്റ് പ്രതിമകൾ നിർമ്മിക്കാറുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

pondicherry cafe makes chocolate statue of abhinandan varthaman
Author
Pondicherry, First Published Dec 26, 2019, 8:10 PM IST

പോണ്ടിച്ചേരി: ഇന്ത്യയുടെ ഹീറോയായ വ്യോമസേന വിങ്‌ കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ രൂപത്തില്‍ ചോക്ലേറ്റ് പ്രതിമ നിർമ്മിച്ച് കഫേ. പോണ്ടിച്ചേരിയിലെ സുക്ക (ZUKA cafe) എന്ന കഫേയിലാണ് അഭിനന്ദനോടുള്ള ആദരസൂചകമായി ചോക്ലേറ്റ് പ്രതിമ നിർമ്മിച്ചത്.132 മണിക്കൂറിലധികം സമയമെടുത്താണ് പ്രതിമ ഉണ്ടാക്കിയതെന്ന് കഫേ മേധാവി രാജേന്ദ്ര തങ്കരസു പറഞ്ഞു.

പൂർണമായും ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന പ്രതിമയ്ക്ക് അഞ്ചടി ഉയരവും 321 കിലോ ​ഗ്രാം ഭാരവുമുണ്ട്. 2009ൽ സ്ഥാപിതമായ ഈ കഫേ ജനപ്രീതിയാർജ്ജിച്ച വ്യക്തികളോടുള്ള ആദരസൂചകമായി പ്രതിവർഷം ചോക്ലേറ്റ് പ്രതിമകൾ നിർമ്മിക്കാറുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ബേക്കിങ്‌ ആൻഡ് കേക്ക് ആർട്ടിലെ വിദ്യാർത്ഥികൾ അഭിനന്ദന്റെ രൂപത്തിൽ ക്രിസ്മസ് കേക്ക് നിർമ്മിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. വിദ്യാർത്ഥികളായ പൂർവ, ആഷിഷ്, അനിൽ എന്നിവരാണ് 225 കിലോഗ്രാം ഭാരമുള്ള കേക്ക് നിർമിച്ചത്. ഏഴുദിവസംകൊണ്ടായിരുന്നു മൂന്നരയടി പൊക്കവും രണ്ടടി വീതിയുമുള്ള കേക്കിന്റെ നിർമ്മാണം വിദ്യാർത്ഥികൾ പൂർത്തിയാക്കിയത്. 

Follow Us:
Download App:
  • android
  • ios