ദേഹം മുഴുവൻ കൂർത്ത മുള്ളുകളുമായി ജീവിക്കുന്ന ജീവിയാണ് മുള്ളൻപന്നി. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനാണത്രേ മുളളൻപന്നി തന്റെ കൂർത്ത മുള്ളുകളുപയോ​ഗിക്കുന്നത്. മനുഷ്യരുമായി ഇണങ്ങാൻ കൂട്ടാക്കാത്ത ജന്തുവാണിതെന്നാണ് പരക്കെയുള്ള അഭിപ്രായം. എന്നാൽ മുൻവിധികളെയെല്ലാം മാറ്റിമറിച്ചു കൊണ്ട് ഒരു കൊച്ചുകുട്ടിയുടെ കൂടെ നടക്കുന്ന മുള്ളൻപന്നിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. കുട്ടി നടക്കുന്ന താളത്തിനൊപ്പിച്ചാണ് മുള്ളൻപന്നിയും കൂടെ നടക്കുന്നത് എന്നതാണ് ഏറെ രസകരം. കുട്ടി ഓടുമ്പോൾ കൂടെ ഓടുകയും ചെയ്യുന്നുണ്ട്.

പകുതി വഴി ചെന്നിട്ട് കുട്ടി തിരിച്ചു നടക്കുമ്പോൾ മുള്ളൻപന്നിയും കൂടെ തിരിച്ചു നടക്കുന്നുണ്ട്. കുട്ടിയുടെ ഏറ്റവും അടുത്ത കൂട്ടുകാരനാണ് ഈ മുള്ളൻപന്നി എന്ന് വീഡിയോയിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രവീൺ കസ്വാൻ ഐഎഫ്എസ് എന്നയാളാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. സ്ഥലമോ മറ്റ് വിവരങ്ങളോ വ്യക്തമല്ല.