സാരിയാണ് സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടമുളള വസ്ത്രം. സെലിബ്രിറ്റികള്‍ക്കും അങ്ങനെ തന്നെയാണ്. ആഘോഷങ്ങളില്‍ പ്രത്യേകിച്ച് ട്രഡീഷനൽ വസ്ത്രങ്ങളാണ് ബോളിവുഡ് താരങ്ങള്‍ തെരഞ്ഞെടുക്കുന്നത്.

പുതുവര്‍ഷത്തില്‍ ഫാഷനിസ്റ്റകൾക്ക് സാരിയോടാണ് കൂടുതൽ താല്‍പര്യം എന്നാണ് തോന്നുന്നത്. അടുത്തിടെ ദീപികയും കത്രീനയും വിദ്യാബാലനും ജാന്‍വിയുമൊക്കെ സാരിയില്‍ തിളങ്ങിയതും ഫാഷന്‍ ലോകം കണ്ടതാണ്.

 

ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയുടെ സാരിയാണ് പലരും തെരെഞ്ഞെടുത്തത്. 

 

 

 

ഇപ്പോഴിതാ അക്കൂട്ടത്തില്‍ പ്രിയങ്ക ചോപ്രയും. നീല സാരിയിലാണ് പ്രിയങ്ക ഉമാംഗ് പൊലീസിന്റെ അവാർഡ് നിശയില്‍ എത്തിയത്. സ്ലീവ്‌ലസ് ബ്ലൗസ് ആണ് പ്രിയങ്ക ഇതിനോടൊപ്പം ധരിച്ചത്. നീല വളയും പിന്നെ കമ്മലുമാണ് ആക്സസറീസ്.