വസ്ത്രത്തിനും ബാഗിനും മറ്റുമായി എത്ര പണം ചിലവാക്കാനും മടിയില്ലാത്തവരാണ് താരങ്ങള്‍. എയര്‍പ്പോര്‍ട്ടില്‍ പോകുന്നതിന് മുതല്‍ താരനിശകള്‍ക്ക് വരെ വില കൂടിയ വസ്ത്രങ്ങളാണ് പലരും തെരഞ്ഞെടുക്കുന്നത്.

വസ്ത്രത്തിനും ബാഗിനും മറ്റുമായി എത്ര പണം ചിലവാക്കാനും മടിയില്ലാത്തവരാണ് താരങ്ങള്‍. എയര്‍പ്പോര്‍ട്ടില്‍ പോകുന്നതിന് മുതല്‍ താരനിശകള്‍ക്ക് വരെ വില കൂടിയ വസ്ത്രങ്ങളാണ് പലരും തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തയാവുകയാണ് രാധിക അപ്തെ. ഹിന്ദിയില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലും തന്‍റെ പ്രതിഭ തെളിയിച്ച താരമാണ് രാധിക. 

ഫാഷന്‍ ലോകത്തും തിളങ്ങുന്ന താരമാണ് രാധിക അപ്തെ. ഇപ്പോഴിതാ തന്‍റെ വിവാഹത്തിന് താന്‍ ധരിച്ചത് മുത്തശ്ശിയുടെ സാരിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാധിക അപ്തെ. മുത്തശ്ശിയോടുള്ള സ്നേഹവും വിവാഹവസ്ത്രത്തിന് വേണ്ടി പണം വെറുതേ ചെലവഴിക്കാന്‍ താൽപര്യമില്ലാത്തതുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും രാധിക ഒരു ഫാഷന്‍ മാഗസീനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്റ്റ് ടെയ്‌ലറുമായി 2012ൽ ആയിരുന്നു രാധിക അപ്തെയുടെ വിവാഹം. രജിസ്റ്ററിൽ ഒപ്പുവച്ചാണ് ഇവർ വിവാഹിതരായത്. തനിക്ക് ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് മുത്തശ്ശി. അതുകൊണ്ടാണ് മുത്തശ്ശിയുടെ സാരി ഉടുത്തത്. ആ സാരിയില്‍ നിറയെ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു എന്നും രാധിക പറഞ്ഞു.

അതുപോലെ തന്നെ വിവാഹപാർട്ടിക്ക് ധരിക്കാനായി വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയിൽ താഴെ ആയിരുന്നു എന്നും താരം തുറന്നുപറഞ്ഞു. വസ്ത്രങ്ങള്‍ക്ക് വേണ്ടി പണം ധാരാളമായി ചിലവഴിക്കുന്നതിനോട് വ്യക്തിപരമായി താല്‍പര്യമില്ലെന്നും രാധിക പറഞ്ഞു. 

View post on Instagram
View post on Instagram
View post on Instagram