ഫിറ്റ്നസിന്‍റെ കാര്യത്തിലും സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്.  ജാക്വിലിൻ വര്‍ക്കൌട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

താരത്തിന്‍റെ പരിശീലക കൂടിയായ. രാധിക കര്‍ലെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയൊടൊപ്പം  ജാക്വിലിന്‍റെ 2017ലെ ചിത്രവും രാധിക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

ജാക്വിലിന്‍റെ ഫിറ്റ്നസ് രഹസ്യം ഇതാണെന്നും അവര്‍ പറയുന്നു. ജാക്വിലിന് ഉണ്ടായ മാറ്റം ആ ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്.