സൈക്ലിംഗ് വര്‍ക്കൗട്ടിന് ശേഷമുള്ള ചിത്രമാണ് ഷാഹിദ് പങ്കുവച്ചത്... 

തന്റെ ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവാണ് നടന്‍ ഷാഹിദ് കപൂര്‍. കൊവിഡ് കാലത്ത് ജിമ്മുകളെല്ലാം പൂട്ടിയതോടെ താരങ്ങളെല്ലാം വീട്ടില്‍ തന്നെ ഇരിപ്പായി. അപ്പോഴും തന്റെ ഫിറ്റ്‌നസ് ഗോള്‍സിന് പിന്നാലെ തന്നെയായിരുന്നു ഷാഹിദ്. ഇപ്പോഴിതാ നല്ല 'ഫിറ്റ്' ലുക്ക് താരം പങ്കുവച്ചിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
View post on Instagram

സൈക്ലിംഗ് വര്‍ക്കൗട്ടിന് ശേഷമുള്ള ചിത്രമാണ് ഷാഹിദ് പങ്കുവച്ചത്. സസ്യാഹാരിയാണ് താനെന്ന് വ്യക്തമാക്കിയിട്ടുള്ള ഷാഹിദ് കൊഴുപ്പ് കുറഞ്ഞ പനീര്‍, സോയ, ബ്രൗണ്‍ റൈസ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. 

View post on Instagram

കൊവിഡ് കാലത്ത് മടിപിടിച്ച് വര്‍ക്കൗട്ട് ചെയ്യാതിരിക്കുന്ന പലര്‍ക്കും പ്രചോദനമാണ് ഷാഹിദിന്റെ ഏറ്റവും പുതിയ ചിത്രം. ബ്രയാന്‍ ഹൈന്‍സിന്റെ ലൈഫ് ഈസ് ഫെയര്‍ എന്ന പുസ്തകം വായിച്ചതിനുപിന്നാലെയാണ് ഷാഹിദ് സസ്യാഹാരം മാത്രം മതിയെന്ന തീരുമാനത്തിലെത്തിയത്. 

View post on Instagram

പദ്മാവത് സിനിമയ്ക്കായി നാല്‍പ്പത് ദിവസം നീണ്ട ഡയറ്റാണ് ഷാഹിദ് പാലിച്ചത്. ഉഡ്താ പഞ്ചാബ് എന്ന സിനിമയ്ക്ക് വേണ്ടിയും ഷാഹിദ് കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്തിരുന്നു.