ഭർത്താവിന് കുട്ടിക്കളി ഇതുവരെയും മാറിയിട്ടില്ലെന്ന് പറയുന്ന ഭാര്യമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ചെറിയ സാധനത്തിന് വേണ്ടി അടികൂടുന്ന ചില ഭർത്താക്കന്മാരുണ്ട്. പൊതുവെ കുട്ടിത്തം(ചൈല്‍ഡിഷ്) നിറഞ്ഞ സ്വഭാവക്കാരായ ഭർത്താക്കന്മാരെ മനസിലാക്കാൻ പ്രയാസമാണെന്നാണ് പറയാറുള്ളത്. അത്തരക്കാരെ മനസിലാക്കാന്‍ 4 വഴികള്‍‍...

ഒന്ന്...

ഒരു മരണവീട്ടില്‍ വച്ചോ, വിവാഹ ചടങ്ങിനിടെയോ ഫോണ്‍ വന്നാല്‍, സാധാരണ എന്തു ചെയ്യും? ഒന്നെങ്കിൽ അത് കട്ട് ചെയ്യും അല്ലെങ്കില്‍ സൈലന്റ് മോഡിലാക്കും. എന്നാല്‍ ഇതൊന്നും വകവയ്കാതെ സംസാരിക്കുന്നവരാണെങ്കില്‍ അയാളുടെ മനസ് കുട്ടികളുടേതു പോലെയാകും. അയാള്‍ മനപൂര്‍വ്വം അങ്ങനെ ചെയ്യുന്നതാകില്ല. അതിന്റെ ഗൗരവം അറിയാത്തതുകൊണ്ടാണ് അങ്ങനെ അപക്വമായി പെരുമാറുന്നത്. ദ ഹെൽത്ത് സെെറ്റ്.കോം എന്ന സെെറ്റിൽ വന്ന ലേഖനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

രണ്ട്...

ഭാര്യയുടെ ജന്മദിനത്തിന് ഒരു സമ്മാനം കൊടുക്കാന്‍ തീരുമാനിച്ചാല്‍, അത് ഭാര്യയുടെ ഇഷ്‌ടം പരിഗണിച്ചു വേണം നല്‍കാന്‍. എന്നാല്‍ ഭാര്യയ്‌ക്ക് വേണ്ടി ഒരു സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, സ്വന്തം ഇഷ്‌ടപ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഭര്‍ത്താക്കന്മാർ ചൈല്‍ഡിഷ് ആണെന്നേ പറയാനാക‌ൂ.

മൂന്ന്...

ഭാര്യയുടെ താല്‍പര്യങ്ങളും ഇഷ്‌ടങ്ങളും വിട്ടുപോകുന്നത് ചൈല്‍ഡിഷായ ഭര്‍ത്താക്കന്‍മാര്‍ക്ക് എപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എന്നാല്‍ ഒരു പ്രതിസന്ധിയില്‍പ്പെടുമ്പോള്‍, ഭാര്യയുടെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി പോകുന്നവരാണ് ഇത്തരക്കാര്‍. മനപൂര്‍വ്വം ചെയ്യുന്നതല്ല, പക്ഷെ അവരുടെ പക്വത കുറവാണ് ഇങ്ങനെ പെരുമാറുന്നതിനുള്ള പ്രധാന കാരണം.

നാല്....

കുട്ടികളെ പോലെ കളിപ്പാട്ടങ്ങളും വീഡിയോ ഗെയിമുമൊക്കെ ഇഷ്‌ടപ്പെടുന്നവരാകും ഇത്തരക്കാര്‍. കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കൂടാനും ഇവര്‍ക്ക് ഉത്സാഹം കൂടുതലായിരിക്കും. ദ ഹെൽത്ത് സെെറ്റ്.കോം എന്ന സെെറ്റി‌ലാണ് ഇക്കാര്യങ്ങൾ പറയുന്നത്.