രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും വരാം. പൂച്ചകളിലും പട്ടികളിലുമാണ് പ്രമേഹം വരാനുളള സാധ്യത കൂടുതല്‍ എന്നാണ് പല പഠനങ്ങളും പറയുന്നത്. 

മൃഗങ്ങളില്‍ കാണപ്പെടുന്ന പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെയധികം ബുദ്ധിമുട്ടാണ് എന്നാണ് ഇന്ത്യന്‍ എക്സപ്രസ്സില്‍ പ്രസിദ്ധീകരിച്ച ലേഖനം സൂചിപ്പിക്കുന്നത്. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രമേഹം ഉള്ളതിന്‍റെ ചില സൂചനകള്‍ നോക്കാം. 

ഒന്ന്...

എപ്പോഴും മൂത്രം ഒഴിക്കുന്ന സ്വഭാവം നിങ്ങളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടെങ്കില്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാത്രികളില്‍ മൂത്രം ഒഴിക്കുന്നത് കൂടുതലാണെങ്കില്‍ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. രാത്രി ഒന്നില്‍ കൂടുതല്‍ തവണ മൂത്രം ഒഴിക്കുന്നത് പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 

രണ്ട്...

നിങ്ങളുടെ വളര്‍ത്തുനായ എപ്പോഴും വെള്ളം കുടിക്കുറാണ്ടോ ? വളര്‍ത്തുമൃഗങ്ങളിലെ അമിതമായ ദാഹവും പ്രമേഹത്തിന്‍റെ ലക്ഷണമാണ്. 

മൂന്ന്...

ഭക്ഷണം കഴിച്ചിട്ട് അധികം സമയമാകാതെ തന്നെ  വീണ്ടും അവയ്ക്ക് വിശപ്പ് ഉണ്ടാകുന്നെങ്കില്‍ അതും പ്രമേഹത്തിന്‍റെ ലക്ഷണമാണ്.  

 

നാല്...

എപ്പോഴും അലസാമായിരിക്കുക , മന്ദത അല്ലെങ്കില്‍ മയക്കം എന്നിവയൊക്കെ രോഗ ലക്ഷണമാകാം. 

അഞ്ച്...

മനംപിരട്ടല്‍ , ഛര്‍ദ്ദിക്കല്‍ എന്നിവ നിങ്ങുടെ വളര്‍ത്തുനായക്കോ പൂച്ചക്കോ തുടര്‍ച്ചയായി ഉണ്ടാകുന്നെങ്കില്‍ അതും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.  

ആറ്...

മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെയും എല്ലുകള്‍ക്ക് ശക്തിക്കുറവ് ഉണ്ടാകാം. ഇത്തരത്തിലുളള ലക്ഷണങ്ങള്‍ കണ്ടാലും അവയെ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. 

ഏഴ്...

വളര്‍ത്തുമൃഗങ്ങളിലെ  കാഴ്ച ശക്തിക്കുറവും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു.