ജയ്പൂര്‍: കടുവകള്‍ ചെറുമൃഗങ്ങളെ ഓടിക്കുന്നതും ആക്രമിച്ച് കീഴടക്കുന്നതുമാണ് ദൃശ്യങ്ങള്‍  സര്‍വ്വസാധാരണമായി പുറത്തുവരാറുണ്ട്. എന്നാല്‍ മറിച്ചായാലോ! രണ്ട് കടുവകളെ ഒരു സ്ലോത്ത് കരടി ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

തന്‍റെ പിന്നാലെ വന്ന കടുവയെ ഒട്ടും ഭയമില്ലാതെ നേരിടുകയാണ് കരടി. ആദ്യം ഒന്ന് പിന്മാറുമെങ്കിലും പിന്നെ കടുവയെ ഓടിക്കുകയാണ് കരടി. ഇതുകണ്ട് തൊട്ടടുത്തുണ്ടായിരുന്ന കടുവയും പേടിച്ചോടുന്നത് കാണാം. 

രാജസ്ഥാനിലെ റന്തംപോര്‍ നാഷണല്‍  പാര്‍ക്കില്‍നിന്നുള്ള ദൃശ്യങ്ങള്‍  പകര്‍ത്തിയിരിക്കുന്നത്.  ആയിരക്കണക്കിന് പേരാണ് ഇതുവരെ വീഡിയോ കണ്ടത്. അത് കടുവക്കുട്ടികളായിരിക്കുമെന്നാണ് വീഡിയോയോട് പ്രതികരിച്ചത്. ഒരു മാസം മുമ്പ് പാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ട വീഡിയോ രാജ്യസഭാംഗം പരിമള്‍ നത്വാനി ട്വിറ്ററില്‍ വീണ്ടും പങ്കുവച്ചതോടെയാണ് വീഡിയോ വൈറലായത്.