റെഡ് ആന്‍ഡ് വൈറ്റ് ഔട്ട്ഫിറ്റിലാണ് ഇത്തവണ സോനം തിളങ്ങുന്നത്. ഓഫ് ഷോൾഡർ വൈറ്റ് ബോഡി സ്യൂട്ടും ചുവപ്പ് നിറത്തിലുള്ള ഡെനിം മാക്സി സ്കർട്ടുമാണ് താരത്തിന്‍റെ വേഷം. വസ്ത്ര ബ്രാൻഡായ ഖൈറ്റിൽ നിന്നുള്ളതാണ് വൈറ്റ് ടോപ്.  ആഡംബര വസ്ത്ര ലേബലായ അലയയിൽ നിന്നുള്ളതാണ് സ്കർട്ട്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സോനം കപൂര്‍. വസ്ത്രത്തിലെ വ്യത്യസ്ഥത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റെഡ് ആന്‍ഡ് വൈറ്റ് ഔട്ട്ഫിറ്റിലാണ് ഇത്തവണ സോനം തിളങ്ങുന്നത്. ഓഫ് ഷോൾഡർ വൈറ്റ് ബോഡി സ്യൂട്ടും ചുവപ്പ് നിറത്തിലുള്ള ഡെനിം മാക്സി സ്കർട്ടുമാണ് താരത്തിന്‍റെ വേഷം. വസ്ത്ര ബ്രാൻഡായ ഖൈറ്റിൽ നിന്നുള്ളതാണ് വൈറ്റ് ടോപ്. ആഡംബര വസ്ത്ര ലേബലായ അലയയിൽ നിന്നുള്ളതാണ് സ്കർട്ട്. ലെതർ ബക്കിളുകൾ കൊണ്ടുള്ള ഇലാസ്റ്റിക് അരക്കെട്ടാണ് സ്കര്‍ട്ടിന്‍റെ പ്രത്യേകത. 

View post on Instagram

ചിത്രങ്ങള്‍ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സഹോദരിയായ റിയ കപൂറാണ് താരത്തിന്‍റെ സ്റ്റൈലിസ്റ്റ്. ഇതിന് മുമ്പ് ഡെനിം ഔട്ട്ഫിറ്റിലുള്ള സോനത്തിന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഫാഷന്‍ ലോകത്ത് ഏറെ വൈറലായിരുന്നു. 

View post on Instagram

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. 2022
ഓഗസ്റ്റിലാണ് ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ചേര്‍ന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. കുഞ്ഞ് വായുവിന്‍റെ വിശേഷങ്ങളൊക്കെ സോനം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

Also read: മുഖക്കുരു അകറ്റാനും തലമുടി വളരാനും ഇഞ്ചി; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

youtubevideo