രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖം മങ്ങിയ പോലെയോ ചര്‍മ്മത്തിന് ജീവിനില്ലാത്ത പോലെയോ തോന്നുന്നുണ്ടോ? എങ്കില്‍ തലേദിവസത്തെ നിങ്ങളുടെ ഉറക്കം എങ്ങനെയുണ്ടായിരുന്നു എന്നൊന്ന് ചിന്തിച്ചുനോക്കൂ. നല്ല ഉറക്കം നല്ല ചര്‍മ്മത്തിന് വേണ്ടിയാണെന്നാണ് നെച്ചര്‍ സെല്‍ ബയോളജിയുടെ പഠനം പറയുന്നത്. 

രാത്രി നല്ല രീതിയില്‍ ഉറങ്ങുന്നത് ശരീരത്തിലെ എല്ലുകള്‍ക്കും ത്വക്കിനും നല്ലതാണെന്നാണ് പഠനം പറയുന്നത്. ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് 'Collagen'. നല്ല ഉറക്കത്തിലൂടെ ഇവ ഉല്‍പ്പാദിക്കപ്പെടുമെന്നും പറയുന്നു. 

ഉറക്കം മനുഷ്യന് അനുവാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഉറക്കമില്ലായ്‌മ ഇന്ന് പലരെയും ബാധിക്കുന്നൊരു പ്രശ്നമാണ്. ലോകത്ത് ഉറക്കമില്ലാത്തവരുടെ ഗണത്തില്‍ ഇന്ത്യയുടെ സ്ഥാനം രണ്ടാമതാണെന്ന കണക്കാണ് അടുത്തിടെ പുറത്തുവന്നത്.  ഫിറ്റ്ബിറ്റ് എന്ന കമ്പനിയാണ് 18 രാജ്യങ്ങളിലായി ഈ പഠനം നടത്തിയത്. ഉറക്കമില്ലായ്മ പല  ആരോഗ്യ പ്രശ്നങ്ങളും സ്യഷ്ടിക്കും. 

ജീവിതശൈലിയിലെ മാറ്റം , മൊബൈല്‍ ഫോണിന്‍റെ അമിത ഉപയോഗം, മാനസിക പിരിമുറുക്കം എന്നിവയെല്ലാം ഉറക്കത്തെ ബാധിക്കാം.