Asianet News MalayalamAsianet News Malayalam

വരണ്ട തലമുടിയാണോ? വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍

വരണ്ട തലമുടിയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ചില ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ച് തലമുടിയുടെ വരള്‍ച്ചയെ അകറ്റാം. അത്തരം ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം. 

These Home Remedies can help reduce dryness in your Hair
Author
First Published Sep 5, 2024, 2:29 PM IST | Last Updated Sep 5, 2024, 2:29 PM IST

വരണ്ട തലമുടിയാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? ചില ഹെയര്‍ പാക്കുകള്‍ ഉപയോഗിച്ച് തലമുടിയുടെ വരള്‍ച്ചയെ അകറ്റാം. അത്തരം ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്

രണ്ട് ടേബിള്‍സ്പൂണ്‍ തേനും അര കപ്പ് തൈരും മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്

ഒരു പഴം നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഒരു ടേബിള്‍സ്പൂണ്‍ തേനും വെളിച്ചെണ്ണയും മിശ്രിതമാക്കി തലയില്‍ പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന് 

പഴുത്ത അവക്കാഡോയുടെ പള്‍പ്പും ഒരു ടേബിൾ സ്പൂൺ തേനും ഒലീവ് ഓയില്‍ ചേര്‍ക്കാം. ഇനി ഈ മിശ്രിതം ശിരോചർമ്മത്തിലും തലമുടിയിലും തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനുശേഷം കഴുകാം. 

നാല്

കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കി തലമുടിയില്‍ പുരട്ടുന്നതും തലമുടിയുടെ വരള്‍ച്ച മാറാന്‍ സഹായിക്കും. 

അഞ്ച്

ഉലുവ കുതിര്‍ത്ത കഞ്ഞിവെള്ളം തലയോട്ടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ ഗുണം ചെയ്യും.  

ആറ് 

വെളിച്ചെണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതും തലമുടി വളരാന്‍ സഹായിക്കും. 

Also read: കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios