കണ്ണ് നിറച്ച് കാണാന്‍ ഇതാ നല്ല അസ്സല്‍ കാര്‍കൂന്തല്‍. 'ഫാഷന്‍ എവരിഡേ' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ഒരു വീഡിയോ ആണ് സംഭവം. തനിക്കൊപ്പം തന്നെയോ അതിനെക്കാളധികമോ നീളമുള്ള മുടി കെട്ടിയൊതുക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത് 

മലയാളികളുടെ സൗന്ദര്യസങ്കല്‍പങ്ങളില്‍ ഇപ്പോഴും കാര്യമായ മങ്ങലേറ്റിട്ടില്ലാത്ത ഒന്നാണ് മുടിയോടുള്ള പ്രണയം. നിലത്ത് വീണിഴയുന്ന മുടിയെന്നൊക്കെ കാല്‍പനികമായി നമ്മള്‍ പറയുന്നത് തന്നെ ഈ ചിന്താഗതിയില്‍ നിന്നാണ്. എങ്കിലും കവിതകളിലോ കഥകളിലോ ഇങ്ങനെ പറഞ്ഞുപോകാമെന്നതല്ലാതെ, തറയില്‍ വരെ മുട്ടാന്‍ തരത്തില്‍ നീളമുള്ള കാര്‍കൂന്തലൊന്നും അത്ര എളുപ്പത്തില്‍ കാണാന്‍ കിട്ടാറില്ല, അല്ലേ?

എന്നാലിതാ കണ്ണ് നിറച്ച് കാണാന്‍ നല്ല അസ്സല്‍ കാര്‍കൂന്തല്‍. 'ഫാഷന്‍ എവരിഡേ' എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന ഒരു വീഡിയോ ആണിത്. തനിക്കൊപ്പം തന്നെയോ അതിനെക്കാളധികമോ നീളമുള്ള മുടി കെട്ടിയൊതുക്കുന്ന യുവതി. പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരക്കണക്കിന് ലൈക്കും എണ്ണായിരത്തോളം ഷെയറുമായി വീഡിയോ കേറി വൈറലായി...

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

ബെല്ലി ഡാന്‍സറും മോഡലുമായ അന്ന ബെല്ലയാണ് ഈ മുടിയുടെ ഉടമ. അന്ന ബെല്ലയ്ക്ക് ഇന്‍സ്റ്റഗ്രാമിലും ആരാധകര്‍ നിരവധിയാണ്. ഇന്‍സ്റ്റയിലും മുടി തന്നെയാണ് ബെല്ലയുടെ പ്രധാന ആകര്‍ഷണം. 

View post on Instagram